കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തിലൂടെ; ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും: കോടിയേരി

Google Oneindia Malayalam News

പത്തനംതിട്ട: തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. സന്ദീപിനെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടനില്‍ 160 കേസ്, ഇന്ത്യയില്‍ അഞ്ചാമത്തേത്, ദക്ഷിണാഫ്രിക്കയില്‍ നാലാം തരംഗം, ഒമൈക്രോണ്‍ ഭീതിബ്രിട്ടനില്‍ 160 കേസ്, ഇന്ത്യയില്‍ അഞ്ചാമത്തേത്, ദക്ഷിണാഫ്രിക്കയില്‍ നാലാം തരംഗം, ഒമൈക്രോണ്‍ ഭീതി

സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി-ആര്‍എസ് എസ് നേതൃത്വം ആസൂത്രണം ചെയ്താണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും വിവിധ പ്രദേശത്ത് നിന്നുള്ള ആളുകളെ ഏകോപിപ്പിച്ചാണ് ആര്‍എസ്എസ് ബിജെപി നേതൃത്വം കൊലപാതകം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

1

പൊലീസ് കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കൊലപാതകമെന്ന് തന്നെയാണുള്ളതെന്നും പൊലീസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നും കേസിലെ ഒരു പ്രതി ബിജെപിക്കാരന്‍ ആണെന്ന് ബിജെപി തന്നെ സമ്മതിച്ചതാണെന്നും ബാക്കിയുള്ളവരെ അവര്‍ സംഘടിപ്പിച്ചതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ണ്. നേരത്തെ വെഞ്ഞാറമ്മൂടില്‍ രണ്ട് സിപിഎമ്മുകാരെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പ്രചരണങ്ങളുണ്ടായെന്നും സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടാല്‍ വ്യാജ പ്രചാരണം പതിവാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; നിര്‍ണായക വിവരങ്ങള്‍സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്; നിര്‍ണായക വിവരങ്ങള്‍

2

വ്യാജ പ്രചരണങ്ങളില്‍ നിന്നും ബിജെപിയും ആര്‍എസ്എസും പിന്മാറണമെന്നും സിപിഎം സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും പറഞ്ഞ അദ്ദേഹം സന്ദീപിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും വ്യക്തമാക്കി. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും സന്ദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും കോടിയെരി ബാലകൃഷ്ണന്‍ അറിയിച്ചു. അക്രമപാതയില്‍ നിന്നും ആര്‍എസ്എസ് പിന്മാറണമെന്നും അദ്ദേഹം അറിയിച്ചു.

3

നേരത്തെ സന്ദീപിന്റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ചില നേതാക്കള്‍ക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളില്‍ നിന്നും അത് വ്യക്തമാണെന്നും ബീജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. യഥാര്‍ത്ഥ പ്രതികളെ പുറത്തെത്തിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊലപാതകത്തിലെ ഗൂഡാലോചനയിലും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ വെട്ടേറ്റ് മരിച്ച സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ കൊലപാതകത്തിന് ശേഷം പ്രതികളിലൊരാളായ വിഷ്ണു കുമാര്‍റിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു.

നാഗാലാന്റില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം; അന്വേഷണം പ്രഖ്യാപിച്ചുനാഗാലാന്റില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം; അന്വേഷണം പ്രഖ്യാപിച്ചു

4

സന്ദീപിന്റെ കഴുത്തില്‍വെട്ടിയത് താനാണെന്നും സന്ദീപുമായി തനിക്ക് മുന്‍പും പല പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് സംഭാഷണത്തില്‍ വിഷ്ണു പറയുന്നത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള ശ്രമം നടന്നതായും സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം എല്ലാവരും മൂന്നായി പിരിഞ്ഞുവെന്നും ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ കരുവാറ്റയിലേക്കാണ് പോയതെന്നും മുഹമ്മദ് ഫൈസല്‍ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാര്‍ സ്വന്തം വീട്ടിലേക്കുമാണ് പോയതെന്നും വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ കോടതി നാളെയാണ് പരിഗണിക്കുക.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്
5

അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ട്തരണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. സന്ദീപിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണൈന്നും എഫ്‌ഐആറില്‍ പറയുന്നു.

മോഡലുകളുടെ മരണം; സൈജു മൊഴി നല്‍കി, പിന്നാലെ എല്ലാവരും അപ്രത്യക്ഷം, മൊബൈല്‍ സ്വിച്ച്ഓഫ്മോഡലുകളുടെ മരണം; സൈജു മൊഴി നല്‍കി, പിന്നാലെ എല്ലാവരും അപ്രത്യക്ഷം, മൊബൈല്‍ സ്വിച്ച്ഓഫ്

English summary
Kodiyeri Balakrishnan says CPM activist Sandeep was killed through unplanned activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X