കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പുറത്തുപോകില്ല; സൂചന നല്‍കി കോടിയേരി

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ ഉണ്ടായ അസാധാരണ സംഭവങ്ങള്‍ സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് അവസനിക്കുമെന്ന് സൂചന നല്‍കി കോടിയേരി ബാലകൃഷ്ണന്‍. വിഎസ് അച്യുതാനന്ദനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കുമെന്ന കാര്യം കോടിയേരി തള്ളി. വിഎസ് അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് അദ്ദഹം വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞു.

വിഎസ് സമ്മേളനത്തില്‍ നിന്നും പുറത്തുപോയത് പാര്‍ട്ടിയോട് പറഞ്ഞിട്ടാണെന്ന് കോടിയേരി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക ലംഘനമായി അതിനെ കാണാനാകില്ല. എന്നാല്‍, മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് തത്വം പിന്തുടരേണ്ടത് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ചുമതലയാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. വിഎസ് പാര്‍ട്ടിക്ക് പുറത്തുപോകുമോ എന്ന ചോദ്യത്തിന് ആ ചോദ്യം തന്നെ അസംബന്ധമാണെന്നായിരുന്നു കോടിയേരിയുടെ മറുപടി.

vs-achuthanthan

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇടതുമുന്നണിയുടെ ശക്തിയും വിപുലപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് 50% ജനപിന്തുണ നേടാന്‍ മുന്നണിക്ക് കഴിയാത്തതുകൊണ്ടാണ് അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്നത്. യുഡിഎഫിനെതിരായ സമര പരിപാടികളില്‍ മാറ്റം വരുത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ഭരണം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ സംസ്ഥാനത്ത് അഴിമതി ഇല്ലാതാകുകയും വികസന പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയുമുള്ളൂ. ജാതിമത ശക്തികള്‍ രാഷ്ട്രീയത്തില്‍ വന്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അത് അപകടകരമാണ്. ഇടത് ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടക്കുന്നതിനെതിരെ ഇടപെല്‍ ആവശ്യമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

English summary
Kodiyeri balakrishnan says VS informed us before leaving the meeting venue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X