അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ രാജിവച്ചൊഴിയണം; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എന്‍ഫോഴ്്‌സമെന്റ് റെയ്ഡ് നടത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം എന്ന പാര്‍ട്ടിയുടെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡിലൂടെ വെളിവായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മകന്റെ നേതൃത്വത്തിലുള്ള ലഹരി മരുന്ന് കച്ചവടവും വന്‍ തോതിലുള്ള അഴിമതിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ അറിവില്ലാതെയാണ് എന്ന സിപിഎം വാദം അവിശ്വസനീയമാണ്. കോടിയേരി ബാലകൃഷ്ണന്‍ സമീപകാലം വരെ താമസിച്ച വീട്ടിലാണ് ഇപ്പോള് റെയ്ഡ് നടക്കുന്നത്. ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുറ്റകരവും, ദുരൂഹവുമാണ്. അന്തസ്സുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ രാജിവെച്ച് പുറത്ത് പോകണമെന്ന് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കേര സിപിഎം എന്ന പാര്‍ട്ടിയുടെ ജീര്‍ണതയുടെ ആഴമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡിലൂടെ വെളിവായിരിക്കുന്നത്. മകന്റെ നേതൃത്വത്തിലുള്ള ലഹരി മരുന്ന് കച്ചവടവും വന്‍ തോതിലുള്ള അഴിമതിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ അറിവില്ലാതെയാണ് എന്ന സിപിഎം വാദം അവിശ്വസനീയമാണ്.
കോടിയേരി ബാലകൃഷ്ണന്‍ സമീപകാലം വരെ താമസിച്ച വീട്ടിലാണ് ഇപ്പോള് റെയ്ഡ് നടക്കുന്നത്. ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം കുറ്റകരവും, ദുരൂഹവുമാണ്. അന്തസ്സുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാതെ രാജി വെച്ച് പുറത്ത് പോണം. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നതാണ് നല്ലത് . പക്ഷേ അത് കേരള സമൂഹത്തിന് നല്ലതല്ല. ആദര്‍ശം പ്രസംഗിച്ച് അധോലോക പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് സി പി എം.












Click it and Unblock the Notifications