കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റേത് പോലെ; കോടിയേരി ബാലകൃഷ്ണന്‍

  • By Anupama
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം എല്ലാ സഹായങ്ങളും നല്‍കിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റേത് പോലെയാണെന്ന് വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് - ബിജെപി സംയുക്ത പത്ര സമ്മേളനം എന്ന് പറയുന്നതാവും നല്ലതെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറയുന്നു.

നാട് ഒറ്റകെട്ടായി മഹാമാരിയെ നേരിടുമ്പോള്‍ ആ ഐക്യത്തെ തകര്‍ക്കാനുള്ള വൃഥാ മോഹം കേരള സമൂഹം തിരിച്ചറിയുമെന്നും കോടിയേരി പറഞ്ഞു.നിരവധി മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തിയ കര്‍ണ്ണാടനത്തിലെ ബിജെപി സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമാണെന്നും അതിനെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ലായെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടിയേരി ആരോപിച്ചു.

kodiyeri

രാജ്യത്ത് ആദ്യമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയകും കേരളമാണെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലായെന്ന ചെന്നിത്തലയുടെ പരാമര്‍ശം അപഹാസ്യമായി. അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചാല്‍ നന്നായിരുന്നു. ഇന്ത്യയില്‍ കേരളം പോലെ സമഗ്രമായ പാക്കേജ് നടപ്പിലാക്കിയ സംസ്ഥാനം വേറെയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളം അടച്ചിടരുതെന്നും അമേരിക്കന്‍ മാതൃകയാണ് പിന്തുടരേണ്ടതെന്നും നിയമസഭയില്‍ സര്‍ക്കാരിനെ ഉപദേശിച്ചത് ഈ പ്രതിപക്ഷ നേതാവ് തന്നെയല്ലേ? ആ ഉപദേശം സ്വീകരിച്ചുന്നെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ സ്ഥിതി എന്താവുമെന്ന ആലോചിക്കുന്നത് നന്നായിരിക്കുമെന്നും കൊടിയേരി കുറ്റപ്പെടുത്തി. ഇത്രയും അപക്വമായി പ്രശ്‌നങ്ങളെ സമീപിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

ഭീരുവിനെ പോലെ ഓടിപ്പോകില്ലെന്ന് തബ്ലീഗ് നേതാക്കള്‍; എട്ട് ദിവസം കഴിഞ്ഞാല്‍ പോലീസിനെ കാണുംഭീരുവിനെ പോലെ ഓടിപ്പോകില്ലെന്ന് തബ്ലീഗ് നേതാക്കള്‍; എട്ട് ദിവസം കഴിഞ്ഞാല്‍ പോലീസിനെ കാണും

സംസ്ഥാനത്ത് ഇന്ന് പുതുതായി 9പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 336 ആയി.263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 131 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍ഗോഡ് 4, കണ്ണൂര്‍ 3 മലപ്പുറം 1 , കൊല്ലം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവര്‍ 2 പേരും സമ്പര്‍ക്കം മൂലം വൈറസ് വന്നത് 3 പേരുമാണ്. 12 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയി.

ലോക്ക് ഡൗൺ പിൻവലിച്ചേക്കും; 3 ഘട്ടം!! വിശദമായ മാർഗരേഖ ഇങ്ങനെ!! കേരളം നാളെ നിലപാട് അറിയിക്കുംലോക്ക് ഡൗൺ പിൻവലിച്ചേക്കും; 3 ഘട്ടം!! വിശദമായ മാർഗരേഖ ഇങ്ങനെ!! കേരളം നാളെ നിലപാട് അറിയിക്കും

English summary
Kodiyeri Balakrishnan Slams Congress and Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X