• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഹാർ കോൺഗ്രസിന്റെ പിടിപ്പുകേടിന്റെ ബാക്കി പത്രം; രൂക്ഷവിമർശനവുമായി കോടിയേരി

തിരുവനന്തപുരം; ബിഹാർ തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.കോൺഗ്രസിന്റെ പിടിപ്പുകേടിൻ്റെ ബാക്കിപത്രമായി മാറുകയാണ് ബിഹാർ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് കോടിയേരി പറഞ്ഞു. ന്യൂനപക്ഷങ്ങളും ദരിദ്രവിഭാഗങ്ങളും ഉൾപ്പെടെയുള്ളവരിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസിനാകുന്നില്ല. അതാണ് ബിഹാർ ഫലം വ്യക്തമാക്കുന്നത്. ബിഹാർ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടുവിചാരത്തിന് തയ്യാറാകുമോയെ്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കോടിയേരി ചോദിച്ചു.

കോൺഗ്രസിന്റെ പിടിപ്പുകേട്

കോൺഗ്രസിന്റെ പിടിപ്പുകേട്

കോൺഗ്രസിന്റെ പിടിപ്പുകേടിൻ്റെ ബാക്കിപത്രമായി മാറുകയാണ് ബിഹാർ, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.

ബീഹാറിൽ എഴുപത്‌ സീറ്റ് പിടിവാശി കാട്ടി ചോദിച്ചുവാങ്ങിയ കോൺഗ്രസ് 19 സീറ്റിലാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാകട്ടെ 27 സീറ്റുണ്ടായിരുന്നു. കോൺഗ്രസിന്റെ പിടിപ്പുകേടാണ് മഹാസഖ്യത്തിന് വിനയായതും എൻഡിഎയെ അധികാരത്തിലേറ്റിയതും.

മനോരമ പോലും വിലയിരുത്തി

മനോരമ പോലും വിലയിരുത്തി

ന്യൂനപക്ഷങ്ങളും ദരിദ്രവിഭാഗങ്ങളും ഉൾപ്പെടെയുള്ളവരിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസിനാകുന്നില്ല. അതാണ് ബിഹാർ ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് സംഘടനാ സംവിധാനം തീർത്തും ദുർബലമാണെങ്കിലും തേജസ്വി യാദവിന് അനുകൂലമായ തരംഗത്തിന്റെ താളംതെറ്റിച്ചത് കോൺഗ്രസാണെന്നും ആളും ആരവവും ഇല്ലാത്ത കോൺഗ്രസ് മഹാസഖ്യത്തിന് ബാധ്യതയായെന്നും കോൺഗ്രസ് അനുകൂല പത്രമായ മനോരമ പോലും വിലയിരുത്തി.

ബിജെപിക്ക് സമ്മാനിച്ചു

ബിജെപിക്ക് സമ്മാനിച്ചു

കോൺഗ്രസിന്റെ വീഴ്ച തേജസ്വിക്ക് ഭരണം ഇല്ലാതാക്കിയെന്നാണ് മനോരമ ഉൾപ്പെടെ എഴുതിയത്.മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 28ൽ 19 സീറ്റ് ബിജെപിക്ക് നേടിക്കൊടുക്കാനിടയാക്കിയത് കോൺഗ്രസിന്റെ പിടിപ്പുകേടാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് ഭൂരിപക്ഷം നൽകി. അങ്ങനെ രൂപംകൊണ്ട ഭരണത്തെ കോൺഗ്രസ് ബിജെപിക്ക് സമ്മാനിച്ചു.

ബിജെപിയുടെ റിക്രൂട്ടിങ്‌ സെന്റർ

ബിജെപിയുടെ റിക്രൂട്ടിങ്‌ സെന്റർ

ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎൽഎമാർ ബിജെപിക്കൊപ്പം നിന്നതോടെയാണ് കോൺഗ്രസ് സർക്കാർ വീണത്. ബിജെപി മന്ത്രിസഭയുടെ തണലിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൽനിന്നും കാലുമാറ്റിയ നേതാക്കളെ അടക്കം എംഎൽഎമാരാക്കി മധ്യപ്രദേശിൽ കാവിഭരണം ഉറപ്പിച്ചിരിക്കുകയാണ്.ബിജെപിയുടെ റിക്രൂട്ടിങ്‌ സെന്ററാണ് കോൺഗ്രസ് എന്ന് ബിഹാറിലെ മതനിരപേക്ഷ വോട്ടർമാർ മനസ്സിലാക്കിയതുകൊണ്ടാണ് കോൺഗ്രസിന് ഇത്ര വലിയ പരാജയമുണ്ടായത്.

വീണ്ടുവിചാരത്തിന് തയ്യാറാകുമോ

വീണ്ടുവിചാരത്തിന് തയ്യാറാകുമോ

മോഡി ഭരണത്തോടും കേന്ദ്ര അന്വേഷണ ഏജൻസികളോടും എൽഡിഎഫ് വിരോധംകൊണ്ട് അമിതമായ കൂറും ആശ്രയത്വവും കാണിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിഹാർ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടുവിചാരത്തിന് തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷേ, ബിജെപിയുമായും വർഗീയശക്തികളുമായും കൂട്ടുകൂടിയിട്ടാണെങ്കിലും എൽഡിഎഫിനെയും എൽഡിഎഫ് സർക്കാരിനെയും ഒറ്റപ്പെടുത്താനായി മോഡി പക്ഷക്കാരായി മാറിയിരിക്കുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം.

നാളത്തെ സിന്ധ്യമാരാകും

നാളത്തെ സിന്ധ്യമാരാകും

അവർ നാളത്തെ ജ്യോതിരാദിത്യ സിന്ധ്യമാരാകും എന്നത് നിസ്തർക്കമാണ്.

ഇത് തിരിച്ചറിഞ്ഞ് കേരളത്തിലും ഇടതുപക്ഷ മുന്നേറ്റത്തിന് പ്രാദേശിക തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മനഃസമ്മതം നൽകാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. അതിനു പ്രേരണയേകുന്ന സന്ദേശമാണ് ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ്.

വിദേശ ധനസഹായം; സന്നദ്ധ സംഘടനകൾക്ക് മേൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം

യുപിയിൽ 'പ്രിയങ്കയുടെ പണി' ഏൽക്കുന്നു; ഉപതിരഞ്ഞെടുപ്പിലെ കണക്കുകൾ.. പ്രതീക്ഷയോടെ കോൺഗ്രസ്

എല്‍ജെപി ഞങ്ങളുടെ വിജയസാധ്യത തകര്‍ത്തു, അവരെ പുറത്താക്കേണ്ടത് ബിജെപിയാണെന്ന് നിതീഷ്!!

'ലേശം ഉളുപ്പ്', ചില കോൺഗ്രസ് നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോം, തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

cmsvideo
  Actor Krishna Kumar About Bihar Assembly Election Results

  English summary
  Kodiyeri balakrishnan slams Congress on Bihar perfomance; asks kerala voters to act according tobihar results
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X