കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവർക്കു നേരെ തന്നെ പാഞ്ഞടുക്കുന്ന ഗതികിട്ടാ പ്രേതങ്ങൾ'! പ്രതിപക്ഷത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മണ്ണിടിച്ചിൽ ദുരന്തം നടന്ന പെട്ടിമുടിയോട് മുഖ്യമന്ത്രി വിവേചനം കാട്ടിയെന്നാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചിരുന്നത്. കരിപ്പൂരിൽ വിമാന ദുരന്തം നടന്നതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. അതേസമയം പെട്ടിമുടി മുഖ്യമന്ത്രി സന്ദർശിച്ചില്ലെന്നും 5 ലക്ഷം രൂപ മാത്രമാണ് സഹായം പ്രഖ്യാപിച്ചത് എന്നും ഇത് വിവേചനമാണ് എന്നുമായിരുന്നു ആരോപണം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കൊപ്പം പെട്ടിമുടിയിലെത്തുകയും ദുരന്തബാധിതർക്ക് സഹായ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തിയിരിക്കുന്നത്.

kodiyeri

Recommended Video

cmsvideo
Pinarayi Vijayan's reply to Ramesh Chennithala regarding cyber bullying | Oneindia Malayalam

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ബിജെപി, കോൺഗ്രസ്, മുസ്ലിംലീഗ് സംയുക്ത പ്രതിപക്ഷത്തിന്റെ വിവാദ വ്യവസായത്തിന്റെ ഉൽപ്പന്നങ്ങൾ അവർക്കു നേരെതന്നെ പാഞ്ഞടുക്കുന്ന ഗതികിട്ടാ പ്രേതങ്ങളായി മാറുന്നുണ്ട്. പെട്ടിമുടി--കരിപ്പൂർ ദുരന്തങ്ങളിൽ മുഖ്യമന്ത്രിയും സർക്കാരും ഇരട്ടത്താപ്പ് കാട്ടിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവായ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഒരുപോലെ രംഗത്തുവന്നതിന്റെ അനുഭവം അതാണ് വ്യക്തമാക്കുന്നത്.

തമിഴ് സഹോദരന്മാരെ മലയാളികൾക്കെതിരായി തിരിച്ചുവിടുന്ന നടപടിയാണ് അവരിൽ നിന്നുണ്ടായത്. വിമാനദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി പെട്ടിമുടിയിലെ ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്താത്തത് അവരോടുള്ള സഹതാപരാഹിത്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഗെഹ്ലോട്ടിനും സോണിയയ്ക്കും നന്ദി പറഞ്ഞ് പൈലറ്റ്, ചിരിയോടെ ഗെഹ്ലോട്ട്, ഒരു മാസത്തിന് ശേഷം കണ്ടപ്പോൾ!ഗെഹ്ലോട്ടിനും സോണിയയ്ക്കും നന്ദി പറഞ്ഞ് പൈലറ്റ്, ചിരിയോടെ ഗെഹ്ലോട്ട്, ഒരു മാസത്തിന് ശേഷം കണ്ടപ്പോൾ!

എന്നാൽ, ഗവർണർക്കൊപ്പം മുഖ്യമന്ത്രി വ്യാഴാഴ്ച പെട്ടിമുടിയിലെത്തുകയും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ആദ്യപടിയായി നൽകുന്നതാണെന്ന് ആദ്യദിവസംതന്നെ മുഖ്യമന്ത്രി അറിയിച്ചതാണ്. അതൊന്നും മാനിക്കാതെ ദുരന്തങ്ങളെ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷശൈലി വിലകുറഞ്ഞതാണ്''.

ശബരിമല മുതൽ കൂട്ട ആക്രമണം, കുലസ്ത്രീ വിളി, അങ്ങയുടെ അണികൾ തന്നെ'! മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ നടിശബരിമല മുതൽ കൂട്ട ആക്രമണം, കുലസ്ത്രീ വിളി, അങ്ങയുടെ അണികൾ തന്നെ'! മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ നടി

English summary
Kodiyeri Balakrishnan slams opposition for attacking Chief Minister over Pettimudi tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X