കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കൂട്ട് നിന്നത് കോണ്‍ഗ്രസ്; ആര്‍എസ്എസ് സര്‍സംഘ് ചാലകാണ് ചെന്നിത്തല'

Google Oneindia Malayalam News

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ട് കോടിയേരി ബാലകൃഷ്ണന്‍. ബാബറി പള്ളി തകര്‍ത്തിടത്ത് രാമക്ഷേത്രം പണിയുന്നത് ദേശീയ ആഘോഷമാക്കുന്നത് വഴി പ്രധാനമന്ത്രി നരേന്ദ്രമാദിയുടേയും കൂട്ടരുടേയും വര്‍ഗിയതയുടെ ആഴം മനസിലായെന്നും അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം 'കൈപ്പത്തി'യെ 'താമര'യേക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്പോഴും ഇറക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ബാലകൃഷ്ണ്‍ രമേശ് ചെത്തിത്തല കോടിയേരിക്കെതിരെ രംഗത്തെത്തുന്നത്.

ഗാന്ധിജിയുടെ രാമ സങ്കല്‍പ്പം

ഗാന്ധിജിയുടെ രാമ സങ്കല്‍പ്പം

'എന്റെ രാമന്‍ റഹീമുമാണ് ' എന്ന ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.
ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുവര്‍ഗീയതയ്ക്ക് മേല്‍ക്കൈ കിട്ടാനുള്ള വര്‍ഗീയക്കാര്‍ഡാക്കി ശ്രീരാമനെയും അയോധ്യയിലെ രാമക്ഷേത്രത്തെയും സംഘപരിവാരം വീണ്ടും സജീവമാക്കുമ്പോള്‍, തിരിച്ചറിവില്ലാത്ത കോണ്‍ഗ്രസുകാര്‍ക്ക് വഴികാട്ടിയായി ഗാന്ധിജിയുടെ രാമ സങ്കല്‍പ്പം മാറേണ്ടതുണ്ട്.

ഹിന്ദുമതത്തിന്റെ ശത്രുക്കള്‍

ഹിന്ദുമതത്തിന്റെ ശത്രുക്കള്‍

മുസ്ലിമിനെ ശത്രുവായി കാണുന്ന, അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ പൊളിക്കുന്ന കലിയും അപസ്മാരവുമാണ് ശ്രീരാമനാമത്തിന്റെ മറവില്‍ ബിജെപിക്കുള്ളത്. എന്നാല്‍, ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും തിലകനും ഗാന്ധിജിയും ടാഗോറുമൊന്നും ഹിന്ദുമതത്തിന്റെ ശത്രുക്കളായി മുസ്ലിംമതത്തെയോ മറ്റേതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെയോ കണ്ടില്ല

മോദിയുടെ വര്‍ഗീയത

മോദിയുടെ വര്‍ഗീയത

ബാബ്റി പള്ളി തകര്‍ത്തിടത്ത് അമ്പലം പണിയുന്നത് ദേശീയ ആഘോഷമാക്കുന്നിന് ആഗസ്ത് അഞ്ച് തെരഞ്ഞെടുത്തതിലൂടെ മോഡിയുടെയും കൂട്ടരുടെയും അന്യമത വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും ആഴം എത്ര വലുതാണെന്ന് ബോധ്യപ്പെടുന്നു.

Recommended Video

cmsvideo
അയോദ്ധ്യയില്‍ ഭൂമി പൂജ നടത്തേണ്ട പൂജാരിക്ക് കൊവിഡ് | Oneindia Malayalam
മിന്നലാക്രമണം

മിന്നലാക്രമണം

കഴിഞ്ഞ വര്‍ഷം ഇതേദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രദാനംചെയ്ത ഭരണഘടനയുടെ 370-ാം വകുപ്പും അതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 35എയും ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമവും രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും ലോക്സഭാ പ്രമേയത്തിലൂടെയും റദ്ദാക്കപ്പെട്ടത്. ഇത് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള ഭരണകൂടത്തിന്റെ മിന്നലാക്രമണമായിരുന്നു.

 മുത്തലാഖ് ബില്‍

മുത്തലാഖ് ബില്‍

ഇതേത്തുടര്‍ന്ന് മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനല്‍ കുറ്റമാക്കുന്ന 'മുത്തലാഖ് ബില്ലും' മുസ്ലിം അഭയാര്‍ഥികളെ തടങ്കല്‍പ്പാളയത്തിലാക്കാന്‍ ലാക്കാക്കുന്ന പൗരത്വഭേദഗതി നിയമവും വന്നു. പൗരത്വഭേദതിക്കെതിരെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭം വളരുകയും അത് മറ്റൊരു സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോവിഡ് പൊട്ടിപ്പുറപ്പെടുകയും പ്രക്ഷോഭം നിര്‍ത്തിവയ്ക്കുകയും ചെയ്തത്.

കൈപത്തിയേക്കാള്‍ പ്രിയം

കൈപത്തിയേക്കാള്‍ പ്രിയം

അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം 'കൈപ്പത്തി'യെ 'താമര'യേക്കാള്‍ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാര്‍ഡാണ് കോണ്‍ഗ്രസ് എല്ലായ്പോഴും ഇറക്കുന്നത്. അയോധ്യയില്‍ പള്ളി പൊളിക്കാന്‍ കാവിപ്പടയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്.

മുഖ്യശത്രു

മുഖ്യശത്രു

റാവുവിന്റെ പാരമ്പര്യം പിന്‍പറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകള്‍ കയറുന്നത്. ബിജെപിയും കോണ്‍ഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എല്‍ഡി എഫിനെയും വിശിഷ്യാ സിപിഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകള്‍ മെനയാനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്.

 സര്‍സംഘ് ചാലക്

സര്‍സംഘ് ചാലക്

ആര്‍എസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവര്‍ത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആര്‍എസ്എസ് - കോണ്‍ഗ്രസ് ബാന്ധവം.കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.

English summary
Kodiyeri Balakrishnan slams Ramesh Chennithala that he is RSS Sarsangh Chalak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X