ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് കോടിയേരിയും
ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമെന്ന് കോടിയേരി ബാലകൃഷ്ണന്.
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മാവന് ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയില്ലെന്നും ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഏതെങ്കിലും തരത്തിലുള്ള പാര്‍ട്ടി നടപടി സ്വീകരിക്കുന്നതിന് മുമ്പ് ശ്രീജിത്തിന്റെ വിശദീകരണം നേടുമെന്നും കോടിയേരി ഇക്കാര്യം പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
ശ്രീജിത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായുള്ള വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. കോഴിക്കോട് ജില്ലാ സെക്രട്ടറി വാരാത്ത നിഷേധിച്ച് ആദ്യം രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.

ഇതിനിടെ സര്‍ക്കാരിനെതിരെയായിരുന്നില്ല സമരമെന്ന് ആവര്‍ത്തിച്ച ശ്രീജിത്ത് പക്ഷെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നീതി നിഷേധിക്കപ്പെട്ടുവെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതില്‍ വിഷമമുണ്ടെന്നും ശ്രീജിത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പോലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രതിഷേധിച്ചത് പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരല്ലെന്നും ശ്രീജിത്തും പറഞ്ഞു.
വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ദേശാഭിമാനിയിലെ ജോലി ശ്രീജിത്ത് രാജിവച്ചിരുന്നു. താന്‍ ഒരിക്കലും പാര്‍ട്ടിക്കെതിരായി ഒന്നും ചെയ്യില്ലന്നും തന്റെ ഭാഗം പാര്‍ട്ടിയോട് വിശദീകിരിക്കുമെന്നും ഒരിക്കലും പാര്‍ട്ടിക്കെതിരെ നില്‍ക്കില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications