കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസുകള്‍ കൂടുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ്!! കോടിയേരിയുടെ വിചിത്ര വാദം !!

കുറ്റം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനാലാണ് പരാതികള്‍ ഉയരുന്നതെന്നുമാണ് കോടിയേരിയുടെ വാദം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : കേരള പോലീസിനെതിരെ നിരന്തരം പരാതികള്‍ ഉയരുമ്പോഴും പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസിനെ ന്യായീകരിക്കാന്‍ വിചിത്രമായ കാരണമാണ് കോടിയേരു പറയുന്നത്. പോലീസിനെതിരെ പരാതികള്‍ ഉയരുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന്റെ സൂചനയാണെന്നാണ് കോടിയേരി പറയുന്നത്.

പോലീസ് നയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനാലാണ് പരാതികള്‍ ഉയരുന്നതെന്നുമാണ് കോടിയേരിയുടെ വാദം.

 വീഴ്ചപറ്റിയിട്ടില്ല

വീഴ്ചപറ്റിയിട്ടില്ല

കേരള പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിചിത്രവാദവുമായി കോടിയേരി എത്തിയിരിക്കുന്നത്. പോലീസ് നയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കോടിയേരി പറയുന്നു.

 വിചിത്രമായ ന്യായീകരണം

വിചിത്രമായ ന്യായീകരണം

കേസുകള്‍ കൂടുന്നത് സര്‍ക്കാരിന്റെ മികവിനെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.ഇടത് സര്‍ക്കാരിന് കീഴില്‍ കേസുകള്‍ കൂടുന്നത് പരാതിതകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യുന്നതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 പോലീസിനെതിരെ ആരോപണം

പോലീസിനെതിരെ ആരോപണം

അടുത്തിടെ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. വാളയാറിലെ ദുരൂഹ മരണം, കൊച്ചിയില്‍ മിഷേലിന്റെ മരണം എന്നിവയില്‍ വീഴ്ച, പീഡനക്കേസില്‍ പെടാതിരിക്കാന്‍ പോലീസ് കൈക്കൂലി വാങ്ങിയ സംഭവം ഇങ്ങനെ നിരവധി ആരോപണങ്ങളാണ് പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

 പറയുന്നത് മുന്‍ ആഭ്യന്തരമന്ത്രി

പറയുന്നത് മുന്‍ ആഭ്യന്തരമന്ത്രി

കുറ്റം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിക്കുന്നതെന്നും അതിനാലാണ് പാരാതികള്‍ ഉരുന്നതെന്നുമാണ് കോടിയേരി പറയുന്നത്. മുന്‍ ആഭ്യന്തരമന്ത്രിയാണ് ഇത്തരത്തില്‍ വിചിത്ര വാദവുമായി പോലീസിനെ രക്ഷിക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്.

English summary
kodiyeri balakrishnan supports kerala police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X