വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ ഇതില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വെള്ളാപ്പള്ളി നടേശനും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.
ഇതിനു പിന്നില്‍ ആര്‍എസ്എസാണെന്ന് വ്യക്തമായിട്ടും അവര്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറാകാത്തത് ഇതിനു തെളിവാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിക്ക് ആര്‍എസ്എസിനോട് മൃദുസമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിമാ അനാച്ഛാദന വിവാദത്തില്‍ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒത്തുകളിച്ചെന്നു തന്നെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ആരോപിക്കുന്നത്. മൗനം കൊണ്ട് മുഖ്യമന്ത്രി പലരേയും സഹായിക്കുകയാണ്.
പ്രതിമാ അനാച്ഛാദന വിഷയത്തില്‍ മുഖ്യമന്ത്രി പ്രതിഷേധിക്കാത്തത് സംശയത്തിന് ഇടയാക്കുകയാണെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കുന്നു. പിസി ജോര്‍ജ്ജിന്റെ കാര്യത്തില്‍ സിപിഎം തീരുമാനമെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറയുകയുണ്ടായി.


Click it and Unblock the Notifications