കേരളം കുലുക്കാനുള്ള തടിയൊന്നും അമിത് ഷാക്ക് പോര! കണക്കിന് പരിഹാസവുമായി കോടിയേരി
ശബരിമല പ്രക്ഷോഭം ശക്തമാക്കാന്‍ ദേശീയ നേതാക്കളെ രംഗത്തിറക്കാനുള്ള ബിജെപിയുടെ തിരുമാനത്തെ കണക്കിന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം ശക്തമാക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തില്‍ എത്തുമെന്നായിരുന്നു ബിജെപി വ്യക്തമാക്കിയത്. എന്നാല്‍ കേരളം പിടിക്കാന്‍ അമിത് ഷായുടെ തടി പോരെന്ന് കോടിയേരി പരിഹസിച്ചു.

അമിത് ഷാ ഇവിടെ വന്നിട്ട് എന്ത് കുലുക്കാനാണ്. ഇവിടെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്ക് പോര. ഉത്തരേന്ത്യയില്‍ അമിത് ഷാ പോയിടത്തെല്ലാം ബിജെപി തോറ്റു. അവിടെയൊക്കെ ബിജെപി തകര്‍ന്നടിഞ്ഞ കാഴ്ചയാണ് ഉണ്ടായത്. അതുകൊണ്ട് കേരളത്തില്‍ ഷാ വന്നിട്ട് ഒന്നും നടക്കില്ല. അമിത് ഷാ വരുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. കാരണം അമിത് ഷായുടെ വരവ് സിപിഎമ്മിന്‍റെ പിന്തുണ കൂട്ടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വലിയ ആക്രമണങ്ങളാണ് സംസ്ഥാനത്ത് ആര്‍എസ്എസ് അഴിച്ചുവിടുന്നത്. സിപിഎം-ആര്‍എസ്എസ് അതിക്രമം എന്ന തോന്നല്‍ ഉണ്ടാക്കി യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിന്‍റെ ഭാഗമാകുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് പിന്തിരിയണം. ബിജെപിയുടെ പ്രകോപനത്തില്‍ പെട്ട് പോകരുത്. ആക്രമണം തടയുന്നതില്‍ പോലീസിന് വീഴ്ച വന്നുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.


Click it and Unblock the Notifications