കോടിയേരിക്കെതിരായ ആരോപണം; ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പ്രതിരോധത്തിലാകും
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിനെ വെട്ടിലാക്കി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്നുവന്ന പണാപഹരണ ആരോപണം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമായി വരുമ്പോഴാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയര്‍ന്നു വന്നത്.
ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണിയുടേയും വെള്ളാപ്പള്ളി നടേശന്റെതും ഉള്‍പ്പെടെയുള്ള പിന്തുണ സിപിഎം ഉറപ്പാക്കിയിരുന്നു. മണ്ഡലത്തില്‍ ഒരിക്കല്‍ക്കൂടി സിപിഎം അട്ടിമറിവിജയം നേടാമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഇതിനിടെ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണം സിപിഎമ്മിനെ കുഴപ്പത്തിലാക്കിയേക്കും.

പാര്‍ട്ടി നേതാവിനെതിരെയല്ല മകനെതിരെയാണ് ആരോപണമെന്ന് സിപിഎം വ്യക്തമാക്കിക്കഴിഞ്ഞെങ്കിലും എതിര്‍ പാര്‍ട്ടിക്കാര്‍ ഇക്കാര്യം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായി ഉന്നയിച്ചേക്കാം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ 13 കോടിയുടെ ആരോപണം ഉയര്‍ന്നത് സിപിഎമ്മിനുള്ളിലും ചര്‍ച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടുപോകാതെ എത്രയും പെട്ടെന്ന് വിഷയം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ സിപിഎം നേതാക്കളുടെ ശ്രമം. മുതിര്‍ന്ന നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കോടിയേരിയുടെ മക്കള്‍ വിവാദത്തില്‍ പെടുന്നത് ഇതാദ്യമായല്ല. ബിനീഷ് കോടിയേരിയുടെ പേര് പല കേസുകളിലും എതിര്‍പാര്‍ട്ടിക്കാര്‍ സിപിഎമ്മിനെതിരായ ആയുധമാക്കാറുണ്ട്.












Click it and Unblock the Notifications