Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മ്യൂണിസ്റ്റുകാരെല്ലാം 'മെയ്ഡ് ഇൻ ചൈന' പോലെ! മുടിയന്മാരായ മരുമക്കളെ ഓർമ്മിപ്പിക്കും...

ഓരോ കമ്മ്യൂണിസ്റ്റുകാരെയും ശരാശരി ഇന്ത്യൻ പൗരൻ നോക്കിക്കാണുന്നത് ചൈനീസ് ഉൽപ്പന്നങ്ങളെ പോലെയാണെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്.

കോഴിക്കോട്: കോടിയേരിയുടെ ചൈന അനുകൂല പ്രസംഗത്തെ ചൊല്ലി വിവാദം കനക്കുന്നു. സംഭവത്തിൽ കമ്മ്യൂണിസ്റ്റുകാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും രംഗത്തെത്തി.

ഓരോ കമ്മ്യൂണിസ്റ്റുകാരെയും ശരാശരി ഇന്ത്യൻ പൗരൻ നോക്കിക്കാണുന്നത് ചൈനീസ് ഉൽപ്പന്നങ്ങളെ പോലെയാണെന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ചൈനീസ് ഉൽപ്പനങ്ങൾ എങ്ങനെയാണോ നമ്മുടെ സമ്പദ്ഘടനയ്ക്ക് ഭീഷണിയാകുന്നത്, അതുപോലെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളും രാജ്യത്തിന് ഭീഷണിയാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം:-

 ഒറിജിനൽ തന്നെ അല്ലേ

ഒറിജിനൽ തന്നെ അല്ലേ

ഒരു കടയിൽ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സാധനം വാങ്ങാൻ പോകുന്ന ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യം ഒറിജിനൽ തന്നെ അല്ലേ ചൈനീസ് ഒന്നും അല്ലല്ലോ എന്നാണ്. അത് ഒരു വെറും ചോദ്യമല്ല ഒരു ശരാശരി ഇന്ത്യക്കാരന് ചൈനയെക്കുറിച്ചുള്ള വിലയിരുത്തലാണ്.

ചൈനീസ്

ചൈനീസ്

ഈ അടുത്ത കാലത്ത് ചൈനീസ് കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു എന്നും റിപ്പോർട്ടുകൾ കണ്ടിരുന്നു. കുട്ടികൾക്ക് ചൈനീസ് കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കരുതെന്ന് ചിലരെങ്കിലും മുന്നറിയിപ്പു നൽകുന്നതും കണ്ടിരുന്നു.

ശരാശരി ഇന്ത്യൻ പൗരൻ

ശരാശരി ഇന്ത്യൻ പൗരൻ

പറഞ്ഞു വന്നത് അതല്ല. കോടിയേരിയുടേയും സി. പി. എം നേതാക്കളുടേയും ചൈനീസ് പ്രേമത്തെക്കുറിച്ചുതന്നെയാണ്. മേൽപ്പറഞ്ഞ സംഗതികൾ സി. പി. എമ്മിനും ബാധകം തന്നെ. ഒരു കമ്യൂണിസ്ടുകാരനേയും ശരാശരി ഇന്ത്യൻ പൗരൻ കാണുന്നത് ചൈനീസ് പ്രോഡക്ടിനെ കാണുന്നപോലെത്തന്നെയാണ്.

ഫേക്ക്

ഫേക്ക്

ഒരു സംശയം എപ്പോഴും അവരുടെ നേരെയുണ്ട്. ഫേക്ക് ഐഡൻറിററി എളുപ്പം തേച്ചുമാച്ചുകളയാൻ കഴിയുന്നതല്ല.

ഭീഷണിയാവുന്നത്

ഭീഷണിയാവുന്നത്

എങ്ങനെയാണോ വില കുറഞ്ഞതും നിലവാരമില്ലാത്തതും ആരോഗ്യപ്രശ്നങ്ങൾ ഉളവാക്കുന്നതുമായ ചൈനീസ് ഉൽപ്പന്നങ്ങൾ നമ്മുടെ സമ്പദ് ഘടനക്കു ഭീഷണിയാവുന്നത് അതുപോലെ തന്നെയാണ് കമ്യൂണിസ്ട് പാർട്ടികളും രാജ്യത്തിനു ഭീഷണിയാവുന്നത്.

 മുടിയൻമാരായ മരുമക്കളെ

മുടിയൻമാരായ മരുമക്കളെ

അഞ്ചാംപത്തിപ്പണി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജന്മനാ ഇന്ത്യാവിരുദ്ധ പാർട്ടിയാണത്. കുടുംബ ശത്രുവിനൊപ്പം കൂട്ടുകൂടുന്ന പഴയ തറവാടുകളിലെ മുടിയൻമാരായ മരുമക്കളെ ഓർമ്മിപ്പിക്കുന്നതാണ് ഇവരുടെ ചരിത്രം മുഴുവൻ. വെറുതെയല്ല ഇന്ത്യൻ ജനത ഇക്കൂട്ടരെ കയ്യാലപ്പുറത്ത് നിർത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+