ഇത്തവണ നാവു പണിഞ്ഞത് കോടിയേരിക്കിട്ട്!! നാടു നീളെ ലേലു അല്ലു!! എല്ലാം ചെയ്തത് മാധ്യമങ്ങളത്രേ!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. എന്നാൽ സംഭവത്തിൽ നാടു നീളെ നടന്ന് വിശദീകരണം നൽകുകയാണ് സഖാവ്. സൈന്യത്തെ താൻ അപമാനിച്ചുവെന്ന് പറയുന്നത് തെറ്റായ പ്രചരണമാണെന്നാണ് കോടിയേരി പറയുന്നത്. ഇപ്പോഴിതാ നിലപാട് ആവർത്തിക്കുകയാണ് കോടിയേരി.

മാതൃഭൂമി.കോം ഫേസ്ബുക്ക് ലൈവിലൂടെ വായനക്കാരുമായി പ്രതികരിക്കെയാണ് കോടിയേരി നിലപാട് ആവർത്തിച്ചത്. തന്റെ നിലപാടുകൾ കേരളത്തിന് പുറത്തുള്ള ആർഎസ്എസ് പ്രചാരകരായ പത്രങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം ചെയ്തത് മാധ്യമങ്ങൾ

എല്ലാം ചെയ്തത് മാധ്യമങ്ങൾ

ആർഎസ്എസ് അനുഭാവികളായ പത്രങ്ങളാണ് തന്റെ വാക്കുകൾ വളച്ചൊടിച്ചതെന്നാണ് കോടിയേരിയുടെ പുതിയ ന്യായീകരണം. കേരളത്തിനു പുറത്തുള്ള മാധ്യമങ്ങളാണ് ഇത്തരത്തിൽ തെറ്റായി വ്യാഖ്യാനം നടത്തിയതെന്നും അദ്ദേഹം പറയുന്നു.

പറഞ്ഞത് ഇങ്ങനെ

പറഞ്ഞത് ഇങ്ങനെ

താൻ സൈന്യത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാൽ പട്ടാള നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങളെ കുറിച്ച് ചൂണ്ടിക്കാണിക്കുകയാണുണ്ടായതെന്നും കോടിയേരി പറഞ്ഞു.

പട്ടാളത്തിന് അനിയന്ത്രിത അവകാശം

പട്ടാളത്തിന് അനിയന്ത്രിത അവകാശം

പട്ടാള ഭരണം ഏർപ്പെടുത്തിയ മണിപ്പൂർ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ പട്ടാളത്തിന് അനിയന്ത്രിത അവകാശമാണുള്ളതെന്ന് കോടിയേരി ചൂണ്ടിക്കാട്ടുന്നു. ഈ സംസ്ഥാനങ്ങളിൽ അഫ്സ്പ നടപ്പാക്കിയിട്ട് വർഷങ്ങൾ ആയെന്നും എന്നാൽ ഇവിടെയൊന്നും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും കോടിയേരി.

പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുക മാത്രം

പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുക മാത്രം

കണ്ണൂരിലും പട്ടാള നിയമം കൊണ്ടു വരണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണുണ്ടായതെന്നും കോടിയേരി. പട്ടാള ഭരണത്തിൻ കീഴിൽ ജനങ്ങൾക്ക് ചോദ്യം ചെയ്യാൻ അവകാശമുണ്ടാകില്ലെന്നും കോടിയേരി പറയുന്നു. സുപ്രീംകോടതി നിയോഗിച്ച ഹെഗ്ഡെ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ട് വേണം തന്റെ വിമർശനം വിലയിരുത്താനെന്നും കോടിയേരി പറയുന്നു.

ബിജെപി മാപ്പ് പറയണം

ബിജെപി മാപ്പ് പറയണം

വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തിയതിന് ബിജെപി മാപ്പ് പറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കോടിയേരിക്കെതിരെ നടപടി എടുക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

വിവാദ പരാമർശം

വിവാദ പരാമർശം

കണ്ണൂരിൽ പട്ടാള ഭരണം ഏർപ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യത്തോട് പ്രതികരിക്കവെയാണ് കോടിയേരിയുടെ വിവാദ പരാമർശം. നാലാളു കൂടി നിന്നാൽ പട്ടാളം വെടിവച്ച് കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്യുമെന്ന് കോടിയേരി പറഞ്ഞതാണ് വിവാദമായത്. ന്യൂനപക്ഷ സാംസ്‌കാരിക സമിതികളുടെ ജില്ലാ കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മുഖ്യധാര രാഷ്ട്രീയവും മുസ്ലിം ന്യൂനപക്ഷങ്ങളും എന്ന സെമിനാറിലാണ് കോടിയേരിയുടെ വിവാദ പരാമര്‍ശം.

കണ്ണൂരില്‍ പട്ടാള ഭരണം

കണ്ണൂരില്‍ പട്ടാള ഭരണം

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ പട്ടാള ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കോടിയേരിയുടെ വിവാദ പരാമർശം.

 കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

മൂന്നാറിന് മൂക്കുകയറിട്ട് ഹരിത ട്രിബ്യൂണൽ!! കൈയ്യേറാൻ മോഹിച്ച് മൂന്നാറിലേക്ക് പോകേണ്ട!! കൂടുതൽ വായിക്കാൻ

ഇതോടെ കമ്മ്യൂണിസം നിലംപരിശാകും !!! ഇനി കേരളത്തിൽ പോലും ഉണ്ടാകില്ലെന്ന് പ്രവചനം!! സംഭവിക്കുന്നത്?കൂടുതൽ വായിക്കാൻ

റാണയും പ്രഭാസുമല്ല,വര്‍ക്കൗട്ടിന്‍റെ കാര്യത്തില്‍ അമ്പരപ്പെടുത്തിയത് അനുഷ്‌കയാണെന്ന് സംവിധായകന്‍ !കൂടുതൽ വായിക്കാൻ

English summary
kodiyeri clarify controversial comment on soldiers
Please Wait while comments are loading...