കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐയെ നിര്‍ത്തിപ്പൊരിച്ച് കോടിയേരി: പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം

  • By Desk
Google Oneindia Malayalam News

കൊച്ചി: എസ്എഫ്‌ഐയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. എസ്എഫ്‌ഐ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിച്ച് കോടിയേരി രംഗത്തെത്തിയത്. സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കണമെണം.

ക്യാംപസുകള്‍ ബഹുസ്വരതയ്ക്ക് അവസരം നല്‍കണമെന്നുമാണ് കോടിയേരി എസ്എഫ്‌ഐ ക്യാമ്പില്‍ പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കിയത്. എസ്എഫ്‌ഐയുടെ മുദ്രാവാക്യങ്ങള്‍ പോലും സങ്കുചിത ചിന്തകള്‍ക്ക് വഴിമാറിയെന്നും കോളേജുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊണ്ടുകൊണ്ട് വ്യത്യസ്ഥ അഭിപ്രായം ചര്‍ച്ച ചെയ്യാന്‍ ​എസ്എഫ്‌ഐ മുന്നോട്ടു വരണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Kodiyeri Balakrishnan

ക്യാംപസുകള്‍ സംഘര്‍ഷ വിമുക്തമാക്കാന്‍ എസ്എഫ്ഐ മുന്‍ കൈയെടുക്കണം. ബഹുസ്വരതയെ അംഗീകരിച്ചതാണ് ക്യാംപസുകളില്‍ എസ്എഫ്ഐ വളരാന്‍ കാരണമെന്ന് കോടിയേരി നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
kodiyeri balakrishnan criticises working style of sfi. kodiyeri said in the inaugral function of sfi state camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X