കോടിയേരി ബാലകൃഷ്ണനെ പാർട്ടി കൈവിടില്ല.. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പിന്തുണ
തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് നേരെ ഉയര്ന്നിക്കുന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മകനെതിരായ ആരോപണം സംബന്ധിച്ച് രേഖകള്‍ സഹിതം കോടിയേരി ബാലകൃഷ്ണന് വിശദീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്ലെന്ന് കോടിയേരിയുടെ വിശദീകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ കേസുകളൊന്നും ഇല്ലെന്ന ദുബായ് പോലീസിന്റെ സാക്ഷ്യപത്രം പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തോ പുറത്തോ മകനെതിരെ കേസുകളൊന്നും ഇല്ലെന്ന് കോടിയേരിയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വ്യക്തമാക്കി. ദുബായില്‍ നേരത്തെ ഒരു കേസുണ്ടായിരുന്നത് പിഴയടച്ച് തീര്‍പ്പാക്കിയതാണ് എന്നും കോടിയേരി വിശദീകരിച്ചു. പതിനഞ്ച് വര്‍ഷത്തിലേറെയായി പ്രവാസിയായ ബിനോയ് കടമെടുത്തും മറ്റുമാണ് ദുബായില്‍ ബിസ്സിനസ്സ് തുടങ്ങിയതെന്നും കോടിയേരി വ്യക്തമാക്കി. ബിസിനസ്സുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കാണ് പാര്‍ട്ടി സമ്മേളനകാലയളവില്‍ ചിലര്‍ ആസൂത്രിതമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നും കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications