കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി ബാലകൃഷ്ണനെ പാർട്ടി കൈവിടില്ല.. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പിന്തുണ

Google Oneindia Malayalam News

തിരുവനന്തപുരം: ബിനോയ് കോടിയേരിക്ക് നേരെ ഉയര്‍ന്നിക്കുന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മകനെതിരായ ആരോപണം സംബന്ധിച്ച് രേഖകള്‍ സഹിതം കോടിയേരി ബാലകൃഷ്ണന്‍ വിശദീകരണം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്ലെന്ന് കോടിയേരിയുടെ വിശദീകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിത്തുവിനെ കൊന്ന് കത്തിച്ച കേസിൽ ദുരൂഹ സാന്നിധ്യമായി ഒരു പുരോഹിതൻ!! ജയമോളുടെ രഹസ്യങ്ങൾ പുറത്തേക്ക്!ജിത്തുവിനെ കൊന്ന് കത്തിച്ച കേസിൽ ദുരൂഹ സാന്നിധ്യമായി ഒരു പുരോഹിതൻ!! ജയമോളുടെ രഹസ്യങ്ങൾ പുറത്തേക്ക്!

KODIYERI

ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ കേസുകളൊന്നും ഇല്ലെന്ന ദുബായ് പോലീസിന്റെ സാക്ഷ്യപത്രം പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തോ പുറത്തോ മകനെതിരെ കേസുകളൊന്നും ഇല്ലെന്ന് കോടിയേരിയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വ്യക്തമാക്കി. ദുബായില്‍ നേരത്തെ ഒരു കേസുണ്ടായിരുന്നത് പിഴയടച്ച് തീര്‍പ്പാക്കിയതാണ് എന്നും കോടിയേരി വിശദീകരിച്ചു. പതിനഞ്ച് വര്‍ഷത്തിലേറെയായി പ്രവാസിയായ ബിനോയ് കടമെടുത്തും മറ്റുമാണ് ദുബായില്‍ ബിസ്സിനസ്സ് തുടങ്ങിയതെന്നും കോടിയേരി വ്യക്തമാക്കി. ബിസിനസ്സുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കാണ് പാര്‍ട്ടി സമ്മേളനകാലയളവില്‍ ചിലര്‍ ആസൂത്രിതമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

English summary
Kodiyeri Balakrishnan gives explanation in CPM Secrateriat meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X