കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി സ്ഥാനമൊഴിഞ്ഞതിന്‌ പിന്നില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഒറ്റപ്പെടുത്തലോ?വിജയരാഘവന്റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ചുമതലയൊഴിഞ്ഞതിന്‌ പിന്നാലെ കോടിയേരി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്നാണ്‌ നിലവില്‍ സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവന്റെ പ്രതികരണം.

പാര്‍ട്ടിയുടെ വിശദ്ദീകരണം

പാര്‍ട്ടിയുടെ വിശദ്ദീകരണം

തന്റെ അസുഖ കാരണങ്ങളാലാണ്‌ സിപിഎം സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്‌ണന്റെ പ്രതികരണം. തുടര്‍ ചിക്തസക്കു വേണ്ടിയാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ സെക്രട്ടറി സ്ഥാനത്ത്‌ നിന്നും മാറി നില്‍ക്കുന്നതെന്നാണ്‌ സിപിഎം പാര്‍ട്ടി നല്‍കുന്ന വിശദ്ദീകരണവും. എന്നാല്‍ മകന്‍ ബിനീഷ്‌ കോടിയേരിക്കെതിരെ ഉയര്‍ന്നു വന്ന കേസുകളും വിവാദങ്ങളുമാണ്‌ കോടിയേരിയേ പാര്‍ട്ടി പദവിയില്‍ നിന്നും വിട്ട്‌ നില്‍ക്കാന്‍ പ്രേരിപ്പിച്ചെതെന്നാണ്‌ പിന്നീട്‌ ഉയര്‍ന്നു വന്ന പ്രധാന വിമര്‍ശനം

കോടിയേരിയെ കുരുക്കിയ മകന്‍

കോടിയേരിയെ കുരുക്കിയ മകന്‍

ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട കേസിലാണ്‌ ബിനീഷ്‌ കോടിയേരി പ്രതി ചേര്‍ക്കപ്പെടുന്നത്‌. തുടര്‍ന്ന്‌ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ബിനീഷ്‌ കോടിയേരിയുടെ പങ്ക്‌ കൂടുതല്‍ വ്യക്തമാകുകയും അറസ്റ്റിലേക്ക്‌ നീങ്ങുകയും ചെയ്‌തു. അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ തിരുവനന്തപുരത്തെ കോടിയേരിയില്‍ റെയ്‌ഡു കൂടി നടന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കോടിയേരിക്ക്‌്‌ സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ സമ്മര്‍ദമുണ്ടായതായാണ്‌ സൂചന. നേരത്തെ മൂത്ത മകനു നേരെ ലൈഗീക വിവാദം ഉണ്ടായപ്പോഴും പ്രതിപക്ഷമടക്കം കോടിയേരിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ സ്വന്തം പാര്‍ട്ടിയില്‍ നിന്നും സ്ഥാനമൊഴിയാന്‍ സമ്മര്‍ധമുണ്ടായതായാണ്‌ വിവരം

അഭ്യൂഹങ്ങള്‍

അഭ്യൂഹങ്ങള്‍

കോടിയേരി ബാലകൃഷ്‌ണന്‍ സ്ഥാനമൊഴിഞ്ഞത്‌ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതിനു പിനാനലെയാണെന്ന്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബിനീഷ്‌ കോടിയേരി അറസ്‌റ്റിലാവുകയും ചെയ്‌തതോടെ വിവാദങ്ങള്‍ കനക്കുകയും നേതാക്കള്‍ കോടിയേരിക്കെതിരെ നിലപാടി കടുപ്പിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍. ബിനീഷിനെതിരെയുള്ള കേസ്‌ കൈകാര്യം ചെയ്‌തതിലും നേതാക്കളുടെ സമീപനത്തിലും പ്രതിഷേധം കോടിയേരിക്ക്‌ ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ കമ്മിറ്റികളില്‍ കോടിയേരിക്ക്‌ ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കം തള്ളിപ്പറഞ്ഞ സാഹചര്യത്തിലാണ്‌ കോടിയേരിയുടെ നിര്‍ണായക തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്‌.

രജി സന്നധത സ്വീകരിക്കാതെ കേന്ദ്ര നേതൃത്വം

രജി സന്നധത സ്വീകരിക്കാതെ കേന്ദ്ര നേതൃത്വം

കോടിയേരിയുടെ രാജി സന്നധത സിപിഎം അവൈലബിള്‍ പോളിറ്റ്‌ ബ്യൂറോ ചര്‍ച്ച ചെയ്‌തിരുന്നു. പിന്നീട്‌ സംസ്ഥാന സെക്രട്ടേറിയേറ്റ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയോടും, കേന്ദ്ര കമ്മറ്റി അംഗം പ്രകാശ്‌ കാരാട്ടുമായും ചര്‍ച്ച നടത്തി.വിവാദങ്ങളുടെ പേരില്‍ കോടിയേരി പാര്‍ട്ടി സ്ഥാനമൊഴിയേണ്ട ആവശ്യമില്ലെന്നായിരുന്നു കേന്ദ്ര നേതാക്കളുടെ നിലപാട്

സ്വയം സ്ഥാനമൊഴിഞ്ഞ്‌ കോടിയേരി

സ്വയം സ്ഥാനമൊഴിഞ്ഞ്‌ കോടിയേരി

സ്ഥാനമൊഴിയേണ്ടെന്ന്‌ കേന്ദ്ര കമ്മറ്റി നിര്‍ദേശിച്ചെങ്കിലും സ്വയം സ്ഥാനമൊഴിയുമെന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു കോടിയേരി. ഇതോടെ പകരം ആളെ നിര്‍ദേശിക്കാന്‍ കേന്ദ്ര നേതൃത്വം കോടിയേരിയോട്‌ തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ കോടിയേരി തന്നെയാണ്‌ എ വിജയരാഖവന്റെ പേര്‌ നിര്‍ദേശിച്ചത്‌. എംവി ഗാവിന്ദന്‍ മാസ്റ്ററെ നിര്‍ദേശിക്കുമെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തലെങ്കിലും കോടിയേരി വിജയരാഖവനെ തിരഞ്ഞെടുക്കുകയായിരുന്നു

Recommended Video

cmsvideo
ബിനീഷില്‍ തട്ടി കോടിയേരിയുടെ കസേര തെറിച്ചതോ? | Oneindia Malayalam
അഭ്യൂഹങ്ങള്‍ക്ക്‌ എ വിജയരാഘവന്റെ മറുപടി

അഭ്യൂഹങ്ങള്‍ക്ക്‌ എ വിജയരാഘവന്റെ മറുപടി

കോടിയേരി ബാലകൃഷ്‌ണനെ പാര്‍ട്ടിയും സര്‍ക്കാരും പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നായിരുന്നു എ വിജയരാഖവന്റെ പ്രതികരണം. കോടിയേരി പാര്‍ട്ടിക്കു മുന്നില്‍ ഇത്തരത്തിലുള്ള പരാതികളൊന്നും ഉന്നയിച്ചിട്ടില്ലെന്നും എ വിജയരാഖവന്‍ വ്യകതമാക്കി. പൂര്‍ണമായും അസുഖ കാരണങ്ങള്‍ക്കൊണ്ട്‌ മാത്രമാണ്‌ കോടിയേരി സെക്രട്ടറി സ്ഥാനത്ത്‌ നിന്നും മാറി നില്‍ക്കുന്നത്‌. അത്‌ അദ്ദേഹത്തിന്റെ സ്വയം തീരുമാനമായിരുന്നു. പാര്‍ട്ടിയുടെ ഭാഗത്തു നിന്നും യാതൊരു സമ്മര്‍ദവും കോടിയേരിക്കെതിരെ ഉയര്‍ന്നിരുന്നില്ലെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി

English summary
Kodiyeri has no pressure from CPIM says A vijarakhavan,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X