അമിത് ഷായുടെ യാത്ര ആട് ഇല കടിക്കുന്നത് പോലെ: പരിഹസിച്ച് കോടിയേരി
തിരുവനന്തപുരം: കേരളത്തില്‍ അമിത് ഷാ നടത്തുന്ന ജനരക്ഷാ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഇല കടിക്കുന്നത് പോലെയാണ് അമിത്ഷായുടെ യാത്രയെന്നാണ് പരിഹാസം. ഒരിടത്തു നിന്ന് ഇലകടിച്ചു തിന്ന് മറ്റൊരിടത്ത് പോയി വീണ്ടും ഇല കടിക്കുന്നതാണ് ആടിന്റെ രീതിയെന്ന് കോടിയേരി പറയുന്നു.
പയ്യന്നൂരില്‍ നിന്ന് പിലാത്തറ വരെ നടന്നിട്ട് പിറ്റേന്ന് വിശ്രമം. അടുത്ത ദിവസം പോകുന്നത് മമ്പറത്ത്. അവിടെ നിന്ന് പിണറായി വഴി തലശേരിയിലേക്ക് നടത്തം. രണ്ട് ദിവസം വിശ്രമിച്ചിട്ട് അടുത്തത് പാനൂരില്‍ നിന്ന് കൂത്തു പറമ്പിലേക്ക് നടത്തം. ഇങ്ങനെയാണ് യാത്ര- കോടിയേരി പറയുന്നു.

ഇത് ജാഥകളുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്തതാണെന്ന് കോടിയേരി പറയുന്നു. അതെങ്കിലും കുമ്മനം പറയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അമിത് ഷായെ ഇങ്ങനെ പരിഹാസ്യനാക്കരുതെന്നും കോടിയേരി.
കേന്ദ്ര മന്ത്രിമാര്‍ കേരളത്തിലൂടെ നടക്കുന്നത് നല്ലതാണെന്നാണ് കോടിയേരി പറയുന്നത്. പ്രകൃതി ഭംരി ആസ്വദിക്കാമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ കാണാമെന്നും അദ്ദേഹം പറയുന്നു. ജാഥയ്ക്കിടയില്‍ മത്രമൊഴിക്കാന്‍ മുട്ടിയാല്‍ ഏത് വീട്ടില്‍ കയറിയും മൂത്രമൊഴിക്കാമെന്നും ഇവിടെ എല്ലാ വീട്ടിലും കക്കൂസിന്റെ പണി കഴിഞ്ഞതാണെന്നും കോടിയേരി. കക്കൂസുണ്ടാക്കാന്‍ പെട്രോളിനും ഡീസലിനും വില കൂട്ടിയെന്ന് പറയുന്നവര്‍ അത് കണക്കിലെടുത്തെങ്കിലും വില കൂട്ടാതെ നോക്കണമെന്നും കോടിയേരി പറയുന്നു.












Click it and Unblock the Notifications