കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണെടുത്തോ, പക്ഷെ അവിടേക്ക് കൊണ്ടുപോവരുത്... സംഘികളെ കൊന്നു കൊലവിളിച്ച് കോടിയേരി

കണ്ണൂരില്‍ ജനജാഗ്രതാ ജാഥയില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി

  • By Manu
Google Oneindia Malayalam News

കണ്ണൂര്‍: ബിജെപിയെയും സംഘികളെയും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും ജനരക്ഷാ യാത്രയെയും കടുത്ത ഭാഷയിലാണ് കോടിയേരി പരിഹസിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരുവനന്തപുരത്ത് പ്രസംഗിച്ചത് ഹിന്ദിയിലാണ്. തര്‍ജമ മലയാളത്തിലും. കേള്‍ക്കാന്‍ കര്‍ണാടകക്കാരും തമിഴ്‌നാട്ടുകാരുമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്കൊന്നും മനസ്സിലായതുമില്ല. ജനരക്ഷായാത്ര കട്ടപ്പൊകയായെന്നും കോടിയേരി കളിയാക്കി. എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര കണ്ണൂരിലെ ശ്രീകണ്ഠാപുരത്തു നിന്നു ആരംഭിക്കുന്നതിനിടെയായിരുന്നു കോടിയേരിയുടെ ഈ വാക്കുകള്‍.

ഒളിച്ചോടി ഒപ്പം താമസിച്ച സഹോദര ഭാര്യക്ക് മകനുമായി ബന്ധമെന്ന് സംശയം, 60 കാരന്‍റെ കടുംകൈ... ഒളിച്ചോടി ഒപ്പം താമസിച്ച സഹോദര ഭാര്യക്ക് മകനുമായി ബന്ധമെന്ന് സംശയം, 60 കാരന്‍റെ കടുംകൈ...

കുളി സീന്‍ അനന്തുവിന്റെ വീക്ക്‌നെസ്... ചുവര് തുരന്നു ദൃശ്യം പകര്‍ത്താന്‍ ശ്രമം, പിന്നെ സംഭവിച്ചത്...കുളി സീന്‍ അനന്തുവിന്റെ വീക്ക്‌നെസ്... ചുവര് തുരന്നു ദൃശ്യം പകര്‍ത്താന്‍ ശ്രമം, പിന്നെ സംഭവിച്ചത്...

1

സിപിഎമ്മുമാരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന ബിജെപിക്കാരുടെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് നിലവില്‍ ഒന്നരക്കോടി സിപിഎമ്മുകാരുണ്ട്. ഇവര്‍ക്കു മൂന്നു കോടി കണ്ണുകളും. ഇത്രയും കണ്ണുകള്‍ അതു സൂക്ഷിക്കാനുള്ള സംവിധാനം പോലും ഇവിടെയില്ലെന്നും കോടിയേരി പറഞ്ഞു. താന്‍ പണ്ടു തന്നെ നേത്രദാന സമ്മതപത്രം നല്‍കിയിട്ടുണ്ട്. നിങ്ങള്‍ എന്റെ കണ്ണ് ചൂഴ്‌ന്നെടുത്തോ, ദയവായി നാഗ്പൂരിലേക്ക് കൊണ്ടു പോവരുതെന്നും കോടിയേരി കളിയാക്കി.

2

സിപിഎമ്മിന്റെ ജനജാഗ്രതാ യാത്ര ആറു മണ്ഡലങ്ങൡ പര്യടനം നടത്തി. വൈകീട്ട് കണ്ണൂര്‍ ടൗണിലാണ് വടക്കന്‍ മേഖലാ ജാഥയുടെ സമാപനം. മട്ടന്നൂര്‍, പിണറായി, പാനൂര്‍, തലശേരി എന്നീ സ്ഥലങ്ങളിലും ജനജാഗ്രതാ യാത്രയ്ക്ക് സ്വീകരണമൊരുക്കും.

English summary
Kodiyeri mocks BJP and RSS in Jana jagratha jatha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X