കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ജെ പിയുടെ ആക്രോശ നേതാവിന് ഇതിൽപ്പരം എന്ത് മറുപടി വേണം; എ എൻ രാധാകൃഷ്ണനെ ട്രോളി കോടിയേരി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളെ സുവർണാവസരമായാണ് ബിജെപി നേതൃത്വം കണ്ടത്. സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത ബിജെപി നേതാക്കൾ പോലും സുപ്രീം കോടതി വിധിക്ക് ശേഷം മലക്കം പറയുകയായിരുന്നു. ആചാര സംരക്ഷണത്തിനു വേണ്ടി വിശ്വാസികൾക്കൊപ്പമാണെന്ന് ആഹ്വാനം ചെയ്ത് ശബരിമല സമരം കത്തിച്ചു.

ശബരിമല സ്ത്രീ പ്രവേശനവും പ്രതിഷേധങ്ങളും കത്തിക്കയറുമ്പോൾ മറുഭാഗത്ത് ഭീഷണികളും ചീത്തവിളികളുമായി സജീവമായിരുന്നു നേതാക്കൾ. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് ഇക്കാര്യത്തിൽ തിളങ്ങിയത്. എസ് പി യതീഷ് ചന്ദ്രയും മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു പ്രധാന ഇരകൾ. ശബരിമലയിൽ ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം കൊയ്യാൻ സാധിച്ചില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടത് തിരിച്ചടിയായിട്ടുണ്ട്. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയവരെ കോടിയേരി ബാലകൃഷ്ണൻ സ്വാഗതം ചെയ്തു. ഒപ്പം എ എൻ രാധാകൃഷ്ണനിട്ട് കൊട്ടും.

 സിപിഎമ്മിലേക്ക്

സിപിഎമ്മിലേക്ക്

ശബരിമല വിഷയം വേണ്ട വിധം മുതലെടുക്കാൻ പാർട്ടി നേതൃത്വത്തിനായില്ല എന്ന് ആരോപിച്ച് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന നേതാക്കൾക്കിടയിൽ ചേരിപ്പോര് രൂക്ഷമായി. പാർട്ടി അധ്യക്ഷൻ ശ്രീധരൻ പിളളയുടെ നിലപാട് മാറ്റങ്ങളും തിരിച്ചടി ആയി എന്നാണ് വിമർശനം. പാര്‍ട്ടിയിലെ അസ്വസ്ഥകളെ തുടര്‍ന്ന് ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറടക്കമുള്ള നാല് പേരാണ് വെള്ളിയാഴ്ച്ച രാവിലെ ബിജെപിയില്‍ നിന്ന് രാജിവെച്ച് സിപിഎമ്മിലെത്തിയത്.

 എ കെ ജി സെന്റർ കത്തിക്കും

എ കെ ജി സെന്റർ കത്തിക്കും

ശബരിമല പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദിവസങ്ങളോളം സെക്രട്ടേറിയേറ്റിന് മുമ്പിൽ നിരാഹാര സമരത്തിലായിരുന്നു എ എൻ രാധാകൃഷ്ണൻ. ഇതിനിടയിലും മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും കടന്നാക്രമിച്ചിരുന്നു രാധാകൃഷ്ണൻ. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വ്വതും അയ്യപ്പ ഭക്തര്‍ അടിച്ച് തരിപ്പണമാക്കും എന്നായിരുന്നു രാധാകൃഷ്ണന്റെ പ്രകോപനപരമായ ഒരു പ്രസംഗം. ഈ പ്രസംഗത്തിനെതിരെ രാധാകൃഷ്ണനെതിരെ കേസെടുത്തിരുന്നു.

എകെജി സെന്റർ സീൽ ചെയ്യും

എകെജി സെന്റർ സീൽ ചെയ്യും

കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും അടക്കം പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്നായിരുന്നു അടുത്ത ഭീഷണി. ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെ ഗൂഡാലോചന കേന്ദ്രം എകെജി സെന്ററാണെന്നും കൈകാര്യം ചെയ്യേണ്ടി വരുമെന്നുമാണ് രാധാകൃഷ്ണൻ പ്രസംഗിച്ചത്.

ട്രോളി കോടിയേരി

ട്രോളി കോടിയേരി


എകെജി സെന്റർ കത്തിക്കുമെന്ന് ആക്രോശിച്ച രാധാകൃഷ്ണനെ കൊട്ടിയാണ് ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ നേതാക്കളെ കോടിയേരി സ്വാഗതം ചെയ്തത്. ഏതോ ഒരു ബി ജെ പി നേതാവ് എ കെ ജി സെന്റർ തകർക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുൻപ്, ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ എ കെ ജി സെന്ററിലെത്തി സിപിഐ എം'നോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ബി ജെ പിയുടെ ആക്രോശനേതാവിന് ഇതിൽപ്പരം എന്ത് മറുപടി വേണം! കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
kodiyeri on an radhakrishnan threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X