വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ല... പക്ഷേ സര്‍ക്കാരിന്റെ പിന്തുണയുണ്ടാവുമെന്ന് കോടിയേരി!!
തിരുവനന്തപുരം: വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതിലിനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മറുപടി. സര്‍ക്കാരിന്റെ പിന്തുണയോടെ വിവിധ സംഘടനകള്‍ നടത്തുന്ന പരിപാടിയാണിത്. അതേസമയം വനിതാ മതിലുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ നിലപാട് തിരുത്തണമെന്നും കോടിയേരി പറഞ്ഞു. ഇത് സര്‍ക്കാര്‍ പരിപാടിയാണെന്ന് പറഞ്ഞ് ശോഭ കെടുത്താനാണ് പലരുടെയും ശ്രമം. എന്നാല്‍ സര്‍ക്കാരിന്റെ പിന്തുണ മാത്രമാണ് ഉള്ളത്. സര്‍ക്കാരിന്റെ പണം ഇല്ലാതെ തന്നെ പരിപാടി നടത്താന്‍ കഴിയുന്ന സംഘടനകളാണ് വനിതാ മതിലിന് പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു.

മതിലിന് മറ്റ് തരത്തിലുള്ള പിന്തുണ നല്‍കുമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ ആരെയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സ്വയം ബോധ്യമുള്ള വനിതകള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും കോടിയേരി പറഞ്ഞു. അതേസമയം വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കും എന്ന നിലപാട് ശരിയല്ല. അത് സമദൂര നയത്തിന് വിരുദ്ധമാണ്. മന്നത്ത് പത്മനാഭന്‍ യാഥാസ്ഥിതികതകള്‍ക്കെതിരെ പോരാടിയ നവോത്ഥാന നേതാവാണ്. പിന്നീട് എന്‍എസ്എസ് നേതൃത്വത്തില്‍ വന്നവര്‍ ആരും ആ നിലപാടുകള്‍ പിന്തുടര്‍ന്നിട്ടില്ല. ആ നിലപാട് തിരുത്തുമെന്നുമെന്നാണ് കരുതുന്നത്. എന്‍എസ്എസിനോട് ശത്രുതാപരമായ നിലപാടില്ലെന്നും അവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് മടിയില്ലെന്നും കോടിയേരി വ്യക്തമാക്കി.












Click it and Unblock the Notifications