കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞതില്‍ മാറ്റമില്ല, വീണ്ടും ചൈനയെ പിന്തുണച്ച് കോടിയേരി

ചൈനക്കെതിരായ സാമ്രാജ്യത്വ സഖ്യത്തിന്റെ ഭാഗത്താണ് ഇന്ത്യയുമെന്ന് കോടിയേരി പറഞ്ഞു

  • By Vaisakhan
Google Oneindia Malayalam News

കൊച്ചി: ചൈനീസ് അനുകൂല പരാമര്‍ശത്തെ തുടര്‍ന്ന് പുലിവാല് പിടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് തിരുത്തുമെന്ന് തോന്നുന്നില്ല. പറഞ്ഞത് ന്യായീകരിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കോടിയേരി. ചൈനക്കെതിരായ സാമ്രാജ്യത്വ സഖ്യത്തിന്റെ ഭാഗത്താണ് ഇന്ത്യയുമെന്ന് കോടിയേരി പറഞ്ഞു. എറണാകാളം ജില്ലാസമ്മേളനത്തിലായിരുന്നു കോടിയേരി വിവാദ പ്രസ്താവന ആവര്‍ത്തിച്ചത്.

നേരത്തെ കായംകുളത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ചൈനയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നും ഇതിന് ഇന്ത്യയും കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

രാജ്യാന്തര വിഷയങ്ങളില്‍ ഏറ്റവും നല്ല രീതിയില്‍ ഇടപെടുമെന്ന ചൈനയുടെ പരാമര്‍ശമാണ് അമേരിക്കയെയും സഖ്യകക്ഷികളെയും വിറളി പിടിപ്പിച്ചതെന്ന് കോടിയേരി പറഞ്ഞു. അവര്‍ ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയയും ഇതേ പോലെയാണ്. നിലനില്‍പ്പിന് വേണ്ടിയാണ് അവര്‍ മിസൈല്‍ പരീക്ഷണം നടത്തുന്നതെന്നും കോടിയേരി സൂചിപ്പിച്ചു.

പാര്‍ട്ടിക്കെതിരേ കുപ്രചാരണം

പാര്‍ട്ടിക്കെതിരേ കുപ്രചാരണം

രാജ്യാന്തര വിഷയങ്ങളില്‍ സിപിഎമ്മിന് സ്വന്തം നിലപാടുണ്ട്. അവ തുറന്നു പറയാന്‍ ഒരു മടിയുമില്ല. എന്നാല്‍ ഇതിന്റെ പേരില്‍ പലരും പാര്‍ട്ടി രാജ്യവിരുദ്ധരാണ് എന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നത് സാമ്രാജ്യത്വ പക്ഷപാതികളാണ്. രാജ്യത്തോട് അങ്ങേയറ്റം കൂറു പുലര്‍ത്തുന്നവരാണ് തങ്ങള്‍. മറ്റേതെങ്കിലും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സിപിഎമ്മിന് മേല്‍ നിയന്ത്രണമില്ലെന്നും കോടിയേരി പറഞ്ഞു.

ലക്ഷ്യം വളര്‍ച്ച

ലക്ഷ്യം വളര്‍ച്ച

ചൈനയെയും ഉത്തരകൊറിയയെയും ഏകാധിപതികളെന്ന് ആക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. സോഷ്യലിസ്റ്റ് മാര്‍ഗത്തില്‍ വളര്‍ച്ചട നേടുകയാണ് ഈ രണ്ട് രാജ്യങ്ങളുടെയും ലക്ഷ്യം. അവര്‍ അതിന് കൃത്യമായ മാര്‍ഗങ്ങളും കണ്ടെത്തുന്നുണ്ട്. ഇതാണ് നേരത്തെ പറഞ്ഞ പ്രസ്താവനയുടെ ഉള്ളടക്കം. ചൈനയുടേതിന് സമാനമായി സ്വന്തം രാജ്യത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥിതി കെട്ടിപ്പടുക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ചൈനീസ് ചാരന്‍മാരെന്നുള്ള വിളി നിര്‍ത്താറായെന്നും കോടിയേരി പറഞ്ഞു.

കോടിയേരി പറഞ്ഞത്

കോടിയേരി പറഞ്ഞത്

ക്ഷേമ പദ്ധതികള്‍ക്കുള്ള പണമെടുത്ത് ഉത്തരകൊറിയ സൈനിക ശേഷി വര്‍ധിപ്പിക്കുന്നത് പ്രതിരോധത്തിന് വേണ്ടിയാണെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. സാമ്രാജ്യത്വ ശക്തികള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉത്തരകൊറിയക്കെതിരേ ഈ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്ക് മുന്‍പ് ചൈനയെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകീര്‍ത്തിച്ചിരുന്നു.

English summary
kodiyeri reitarates his pro china comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X