കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയൊക്കെ പറയാമോ സഖാവേ, ഇതെന്താ കോടിയേരി സഖാവിന് വെളിപാടുണ്ടായോ ?

സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരി ലേഖനം എഴുതിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ട്‌പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനം. സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങള്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്ന് കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു.

സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരി ലേഖനം എഴുതിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ സംരക്ഷിക്കും എന്ന തലക്കെട്ടിലെഴുതിയ ലേഖനം സര്‍ക്കാര്‍ നിലപാടില്‍ നിന്ന് ഏറെ വൈരുദ്ധ്യമുള്ളതാണ്.

 ശരിക്കും ഇതൊക്കെയാണോ

ശരിക്കും ഇതൊക്കെയാണോ

സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുണ്ടെന്ന് ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതമാക്കുന്നതിനു വേണ്ടിയാണെന്നാണ് കോടിയേരി പറയുന്നത്. ജനകീയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളില്‍ പങ്കെടുത്തുന്നതിന് മുന്‍ യുഡിഎഫ് സര്‍ക്കാരാണ് ഈ കേസുകള്‍ ചുമത്തിയിരിക്കുന്നതെന്നും കോടിയേരി. ജനകീയ സമരങ്ങളില്‍ പങ്കെടുത്ത പല സിപിഎം നേതാക്കള്‍ക്കെതിരെയും ഇത്തരത്തില്‍ കാപ്പ ചുമത്തി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടിയേരി പറയുന്നു.

മുഖം നോക്കാതെ നടപടി

മുഖം നോക്കാതെ നടപടി

സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പരാതി വന്നാല്‍ പോലും അതെല്ലാം നീതിന്യായ പ്രക്രിയയ്ക്ക് വിധേയമായിരിക്കുമെന്നും അതിനാലാണ് സക്കീര്‍ ഹുസൈനെതിരെ കേസെടുത്തിരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന നീക്കി. അന്വേഷണം നടത്താനും പാര്‍ട്ടി തീരുമാനിച്ചു.

 പരിപാടികളില്‍ പങ്കെടുക്കാറുണ്ട്

പരിപാടികളില്‍ പങ്കെടുക്കാറുണ്ട്

പിണറായി വിജയന്റെ പേരു പറഞ്ഞ് തട്ടിപ്പ് നടത്തിയ കൊച്ചി സ്വദേശി സിദ്ധിഖ് പാര്‍ട്ടി അംഗമല്ലെന്ന് കോടിയേരി പറയുന്നു. കൊച്ചിയില്‍ അറസ്റ്റിലായത് തട്ടിപ്പു സംഘമാണെന്നും ഈ ക്രിമിനല്‍ കുറ്റക്കാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നുമൊക്കയാണ് കോടിയേരി പറയുന്നത്. എന്നാല്‍ പാര്‍ട്ടി അനുഭാവികളാണെന്നും അങ്ങനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും കോടിയേരി പറയുന്നു.

 നടപടി ഉറപ്പ്

നടപടി ഉറപ്പ്

ഇത്തരം ക്രിമിനലുകളെ സര്‍ക്കാരോ പോലീസോ സംരക്ഷിക്കുന്നില്ലെന്നും കോടിയേരി പറയുന്നു. സര്‍ക്കാരിന്റെയോ നേതാക്കളുടെയോ പേരു പറഞ്ഞ് തട്ടിപ്പു നടത്തുന്ന ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും കോടിയേരി.

ഗുണ്ടാ നിയമം

ഗുണ്ടാ നിയമം

വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് സക്കീര്‍ ഹുസൈനെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് സക്കീര്‍ ഹുസൈന്‍.

വിരുദ്ധമായി കോടിയേരി

വിരുദ്ധമായി കോടിയേരി

കേസില്‍ ഒളിവില്‍ കഴിയുന്ന സക്കീര്‍ ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഗുണ്ട ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് സക്കീറെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമാണ് കോടിയേരിയുടെ നിലപാട്.

English summary
Kodiyeri balakrishnan's article on sakkeer hussain case in desabhimani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X