സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയിൽ അപഹസിച്ച കോടിയേരി മാപ്പ് പറയണം; കെ സുധാകരൻ
തിരുവനന്തപുരം; സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയിൽ അപഹസിച്ച കോടിയേരി മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.സ്ത്രീകൾ കൂടിയാൽ പാർട്ടി തകരുമെന്ന വിഡ്ഢിത്തവും, വൃത്തികേടും യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ കോടിയേരിയുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. കോടിയേരിയുടെ പ്രസ്താവനയിൽ കേരളത്തിലെ മാധ്യമ ലോകവും സാംസ്കാരിക പ്രവർത്തകരും പുലർത്തുന്ന മൗനം അങ്ങേയറ്റം പരിഹാസ്യമാണ്. സിപിഎമ്മിലെ ഉന്നത നേതാക്കൾ പറയുന്ന വേണ്ടാതീനങ്ങൾ ഒക്കെ തമാശയായി കരുതി ആസ്വദിക്കുവാൻ കെ കെ ഷൈലജയെന്ന വനിതാ നേതാവിനെ പോലെ അനുഭാവികൾക്കും സാധിക്കുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം.

പൊതുപ്രവർത്തന രംഗത്തേയ്ക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരണം. അക്കമ്മ ചെറിയാൻ്റെയും, ആനി ബസൻ്റിൻ്റെയും, സരോജിനി നായിഡുവിൻ്റെയും, ഇന്ദിരാഗാന്ധിയുടെയും ഗൗരിയമ്മയുടെയും ഒക്കെ മണ്ണാണിത്.
ആ മണ്ണിൽ ചവിട്ടി നിന്ന് സ്ത്രീകൾ കൂടിയാൽ പാർട്ടി തകരുമെന്ന വിഡ്ഢിത്തവും, വൃത്തികേടും യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ കോടിയേരി ഇന്നത്തെ സി പി എമ്മിന് അലങ്കാരമായേക്കാം, പക്ഷേ അയാളുടെ പ്രസ്താവന സാംസ്‌കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണ്. സിപിഎമ്മിൽ പ്രവർത്തിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രീകൾക്ക് അവരുടെ പാർട്ടി സെക്രട്ടറി കോടിയേരിയുടെ ഈ പ്രസ്താവനയേക്കാൾ വലിയ നാണക്കേട് വേറെന്താണുള്ളത്?
ഈ പരാമർശത്തിൽ കേരളത്തിലെ മാധ്യമ ലോകവും സാംസ്കാരിക പ്രവർത്തകരും പുലർത്തുന്ന മൗനം അങ്ങേയറ്റം പരിഹാസ്യമാണ്. സിപിഎമ്മിലെ ഉന്നത നേതാക്കൾ പറയുന്ന വേണ്ടാതീനങ്ങൾ ഒക്കെ തമാശയായി കരുതി ആസ്വദിക്കുവാൻ കെ കെ ഷൈലജയെന്ന വനിതാ നേതാവിനെ പോലെ അനുഭാവികൾക്കും സാധിക്കുന്നുവെന്നത് അങ്ങേയറ്റം നിരാശാജനകമാണ്.
പ്രതികരിച്ചാൽ പിണറായി വിജയൻ്റെ അപ്രീതിയ്ക്ക് പാത്രമാകുമെന്നും സ്ഥാനമാനങ്ങൾ നഷ്ടമായേക്കുമെന്നും അവർ ഭയക്കുന്നുണ്ട്. അനിഷ്ടമുള്ളവരെ ഉയർന്ന കമ്മിറ്റികളിൽ ഉൾപെടുത്താതെ അവരെ സ്വന്തം മക്കളുടെ ഇടനെഞ്ചിൽ മാത്രമായി ഒതുക്കി നിർത്തിയ വെട്ടിനിരത്തലും , സ്വന്തം മരുമകനെ ഒരൊറ്റ സമ്മേളനം കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിച്ച സ്വജനപക്ഷപാതത്തിന്റെ മായാജാലവും പാർട്ടി അംഗങ്ങളുടെ പ്രതികരണ ശേഷിയെ ഇല്ലാതാക്കിയിരിക്കുന്നു. അല്ലെങ്കിലും സിപിഎമ്മിലെ ഫെമിനിസ്റ്റുകളുടെയും സൈബർ പോരാളികളുടെയും പ്രഥമ പരിഗണന ഔദ്യോഗിക സ്ഥാനമാനങ്ങളും സർക്കാരിന്റെ കാറും കിട്ടുന്നതിലാണല്ലോ!
സ്ത്രീകളെ ഏറ്റവും ഹീനമായ രീതിയിൽ അപഹസിച്ച കോടിയേരി മാപ്പ് പറയാൻ തയ്യാറാകണം. കേരളത്തിൻ്റെ സ്ത്രീ സമൂഹം ഒന്നടങ്കം കോടിയേരിയുടെ നാണം കെട്ട പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കണം.
വനിതാ ദിനത്തിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ....കിടിലൻ ക്യാപ്ഷനും..വളരെ ശരിയെന്ന് ആരാധകർ












Click it and Unblock the Notifications