വിഎസിന്റെ വാദം തള്ളി കോടിയേരി; എംഎം മണി മന്ത്രിയായി തുടരുന്നതില്‍ തെറ്റില്ല
മന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള നടപടിയുടെ പേരിലാണ് ഇപി ജരാജന്‍ രാജിവെച്ചതെന്നും മണിക്കെതിരായ കേസ് നേരത്തെ ഉണ്ടായിരുന്നതാണെന്നും കോടിയേരി വ്യക്തമാക്കി.
തിരുവനന്തപുരം: എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന വിഎസ് അച്യുതാനന്ദന്റെ വാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം.
മന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള നടപടിയുടെ പേരിലാണ് ഇപി ജരാജന്‍ രാജിവെച്ചതെന്നും മണിക്കെതിരായ കേസ് നേരത്തെ ഉണ്ടായിരുന്നതാണെന്നും കോടിയേരി വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ മണി കേസില്‍ തുടരും. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നത് പാര്‍ട്ടി നിലപാടിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് കേന്ദ്രത്തിന് കത്തെഴുതിയത്.

ആവശ്യം ഉന്നയിച്ചു കഴിഞ്ഞു
ക്രിസ്തുമസ് തലേന്നാണ് എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയത്. അഞ്ചേരി ബേബി കൊലക്കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു മണിയുടെ ഹര്‍ജി. കോണ്‍ഗ്രസിന് പുറമേ ബിജെപിയും എംഎം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

എംഎം മണി
ബന്ധു നിയമനവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തില്‍ മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജന്‍ പുറത്തു പോയതിന് പിന്നാലെയാണ് 'മണിയാശാന്‍' മന്ത്രിസഭയിലേക്ക് കടന്നുവന്നത്.

സമ്മര്‍ദ്ദം
സ്ഥാനമേറ്റ് അധികം കഴിയുമുമ്പുണ്ടായ തിരിച്ചടിയില്‍ രാജി മുറവിളി ഉയരുന്നത് എംഎം മണിക്ക് തലവേദനയാകും. ഇടുക്കിയിലെ പാര്‍ട്ടി നേതൃത്വവും കേസില്‍ കുടുങ്ങിയത് സിപിഐഎമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

പ്രതിസന്ധി
ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പാര്‍ട്ടി മന്ത്രി സ്ഥാനം രാജിവെപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ കോടതി നടപടി മൂലം എംഎം മണിക്കെതിരേയും രാജി ആവശ്യം ഉയരുമ്പോള്‍ വല്ലാത്ത പ്രതിസന്ധിയിലാവും സര്‍ക്കാരും പാര്‍ട്ടിയും.












Click it and Unblock the Notifications