കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകളെ ചൊല്ലി ഭിന്നിച്ച് സിപിഎം ; പാര്‍ട്ടി നിലപാടുമായി കോടിയേരി, തള്ളി വിഎസ്

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെതിരെ വിഎസ് വീണ്ടും രംഗത്ത്. പാര്‍ട്ടി നിലപാട് വ്യക്തമാക്കി കോടിയേരിയുടെ ലേഖനം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയില്‍ സിപിഎമ്മില്‍ ഭിന്നത തുടരുന്നു. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതിനെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി.

നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ടയില്‍ പോലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. പിണറായിയെ തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതുകയും ചെയ്തു.

നേരത്തെ ഇടതുപക്ഷത്തെ ഭിന്നത വ്യക്തമാക്കിക്കൊണ്ട് മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിച്ച് സിപിഐ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മിലെ മുറു മുറുപ്പും വ്യക്തമാകുന്നത്.

 കൊല്ലുകയല്ല പിടികൂടുകയാണ് വേണ്ടത്

കൊല്ലുകയല്ല പിടികൂടുകയാണ് വേണ്ടത്

വെള്ളിയാഴ്ചയാണ് മാവോയിസ്റ്റ് വേട്ടയില്‍ പാര്‍ട്ടി നിലപാട് തള്ളി വിഎസ് വീണ്ടും രംഗത്തെത്തിയത്. മാവോയിസ്റ്റുകളെ കൊല്ലുകയല്ല അവരെ പിടികൂടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

 നടന്നത് വ്യാജ ഏറ്റുമുട്ടല്‍

നടന്നത് വ്യാജ ഏറ്റുമുട്ടല്‍

നിലമ്പൂര്‍ കരുളായിയില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിഎസ് പിണറായിക്ക് കത്തയച്ചിരുന്നു. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചരണം ശക്തമായതോടെയാണ് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഇതിനു പിന്നാലെയാണ് വീണ്ടും വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

 പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടി ഇല്ല

പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടി ഇല്ല

നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ പോലീസിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയരുമ്പോഴും പോലീസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസിനെതിരായ കഴമ്പില്ലാത്ത ആരോപണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞിരുന്നു.

 മുഖപത്രത്തില്‍ കോടിയേരിയുടെ ലേഖനം

മുഖപത്രത്തില്‍ കോടിയേരിയുടെ ലേഖനം

സംഭവത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി കോടിയേരിയും രംഗത്തെത്തിയിട്ടുണ്ട്. നടന്നത് വ്യാജ ഏറ്റുമുട്ടലല്ലെന്നും പോലസിനു നേരെ വെടിവയ്പ്പ് ഉണ്ടായപ്പോഴാണ് പോലീസും ആക്രമിച്ചതെന്ന് കോടിയേരി വ്യക്തമാക്കുന്നു. മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍

അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥയല്ല കേരളത്തിലെ വന മേഖലയിലേതെന്നും എന്നിട്ടും സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്ന് കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ സിപിഎം അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം സജീവമാക്കിയതെന്ന് കോടിയേരി പറയുന്നു. ഇതിനെതിരെ നിയമത്തിന് കണ്ണടയ്ക്കാനാകില്ലെന്നും അദ്ദേഹം. ഇതോടൊപ്പം വിനാശകരമായ ഇവരുടെ രാഷ്ട്രീയ നയത്തിനെതിരെ ആശയപരമായ പോരാട്ടം നടത്താനുള്ള ഉത്തരവാദിത്വവും ജാഗ്രതയും കാട്ടുമെന്നും കോടിയേരി. പോലീസിനെ അവശ്വസിക്കേണ്ടതില്ലെന്നും കോടിയേരി.

English summary
kodiyeri supports police in nilambur encounter. vs against killing maoists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X