തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല; തോമസ് ചാണ്ടി കളങ്കമായിട്ടില്ലെന്ന് കോടിയേരി
കണ്ണൂര്‍: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ യശസിന് കോട്ടം വരുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അതേസമയം തെറ്റുചെയ്യുന്ന ആരെയും സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. ഇതാണ് എല്‍ഡിഎഫിന്റെ പൊതു നിലപാടെന്നും കോടിയേരി പറഞ്ഞു.
തോമസ് ചാണ്ടിക്കെലതിരായ ആരോപണങ്ങള്‍ ഒരു തരത്തിലും സര്‍ക്കാരിനെ ബാധിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി. വിഷയത്തില്‍ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു. റിപ്പോര്‍ട്ട് വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

ബിജെപിയെ കോടിയേരി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കേരള യാത്രയുടെ പേരില്‍ ബിജെപി നേതാക്കള്‍ സിപിഎം വിരുദ്ധത പ്രചരിപ്പിക്കുയാണെന്നും കോടിയേരി ആരോപിച്ചു. അമിത് ഷാ റോഡ് ഷോ നടത്തേണ്ടത് കേരളത്തിലല്ല ഉത്തര്‍പ്രദേശിലാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലാണ് ജനങ്ങള്‍ക്ക് രക്ഷ ഇല്ലാത്തതെന്നും കോടിയേരി പറയുന്നു. ബിജെപി ഭരണത്തില്‍ എഴുത്തുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും രക്ഷയില്ലെന്നും കോടിയേരി.












Click it and Unblock the Notifications