ആര്‍എസ്പിയെ തിരിച്ചുപിടിക്കാന്‍ കോടിയേരി
തിരുവനന്തപുരം:ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് ആര്‍എസ്പി വ്യക്തമാക്കിയെങ്കിലും വിടാന്‍ സിപിഎമ്മിനും സിപിഐക്കും ഭാവമില്ല. ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേരിട്ട് വിളിച്ചിട്ടും ആര്‍എസ്പി കഴിഞ്ഞ ദിവസം അനുകൂല നിലപാടെടുത്തിരുന്നില്ല. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് പിണറായി വിജയന് ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുക വരെ ചെയ്തു.

ഇപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണനാണ് ആര്‍എസ്പിയുമായി ആശയവിനിമയം നടത്തുന്നത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിനേയും എന്‍കെ പ്രേമ ചന്ദ്രനേയും കോടിയേരി നേരിട്ട്ഫോണില് വിളിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വ്യത്യസ്തമായി കടുത്ത നിലപാടുകള്‍ ഈ ചര്‍ച്ചയില്‍ ആര്‍എസ്പി എടുത്തിട്ടില്ലെന്നാണ് വിവരം. തീരുമാനം പുന:പരിശോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇരു നേതാക്കളും അറിയിച്ചിട്ടുണ്ടത്രെ. എന്നാല്‍ അണികളുടെ പ്രതിഷേധം പരിഗണിക്കാതിരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിപിഐയുടെ കേന്ദ്ര നേതൃത്വവും ആര്‍എസ്പിയുടെ പുറത്ത് പോക്കില്‍ അസന്തുഷ്ടരാണ്. പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രകാശ് കാരാട്ടിന് കത്തയച്ചിട്ടുണ്ട്. മുതിര്‍ന്ന സിപിഐ നേതാവായ എബി ബര്‍ദ്ദനും പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ച് പ്രശ്നപരിഹാരത്തിന് മുന്കയ്യെടുക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
-
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം












Click it and Unblock the Notifications