കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്പിയെ തിരിച്ചുപിടിക്കാന്‍ കോടിയേരി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് ആര്‍എസ്പി വ്യക്തമാക്കിയെങ്കിലും വിടാന്‍ സിപിഎമ്മിനും സിപിഐക്കും ഭാവമില്ല. ആര്‍എസ്പിയെ ഇടതുമുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നേരിട്ട് വിളിച്ചിട്ടും ആര്‍എസ്പി കഴിഞ്ഞ ദിവസം അനുകൂല നിലപാടെടുത്തിരുന്നില്ല. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുക വരെ ചെയ്തു.

RSP CPM

ഇപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവും ആയ കോടിയേരി ബാലകൃഷ്ണനാണ് ആര്‍എസ്പിയുമായി ആശയവിനിമയം നടത്തുന്നത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിനേയും എന്‍കെ പ്രേമ ചന്ദ്രനേയും കോടിയേരി നേരിട്ട്‌ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് വ്യത്യസ്തമായി കടുത്ത നിലപാടുകള്‍ ഈ ചര്‍ച്ചയില്‍ ആര്‍എസ്പി എടുത്തിട്ടില്ലെന്നാണ് വിവരം. തീരുമാനം പുന:പരിശോധിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇരു നേതാക്കളും അറിയിച്ചിട്ടുണ്ടത്രെ. എന്നാല്‍ അണികളുടെ പ്രതിഷേധം പരിഗണിക്കാതിരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഐയുടെ കേന്ദ്ര നേതൃത്വവും ആര്‍എസ്പിയുടെ പുറത്ത് പോക്കില്‍ അസന്തുഷ്ടരാണ്. പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രകാശ് കാരാട്ടിന് കത്തയച്ചിട്ടുണ്ട്. മുതിര്‍ന്ന സിപിഐ നേതാവായ എബി ബര്‍ദ്ദനും പ്രകാശ് കാരാട്ടിനെ ഫോണില്‍ വിളിച്ച് പ്രശ്‌നപരിഹാരത്തിന് മുന്‍കയ്യെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Kodiyeri Balakrishnan to tackle RSP issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X