Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി വീണ്ടും അമേരിക്കയിലേക്ക്, പകരം ആർക്കും പ്രത്യേക ചുമതലയില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോകുമ്പോൾ പകരം ആർക്കും പ്രത്യേകം ചുമതല നൽകില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി നിലവിലെ രീതിയിൽ തന്നെ തുടർന്ന് പ്രവർത്തിക്കും. പാർട്ടി സെന്റർ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചികിത്സ തുടരുന്നതിനായി കോടിയേരി ബാലകൃഷ്ണൻ ഈ മാസം 30ന് വീണ്ടും അമേരിക്കയിലേക്ക് പോകാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹം 6 മാസത്തേ അവധിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും പകരം ചുമതല എംവി ഗോവിന്ദന് കൈമാറുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കോടിയേരി അവധിക്ക് അപേക്ഷ നൽകിയെന്നും താൽക്കാലിക സെക്രട്ടറിയെ നിയമിക്കുമെന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും സിപിഎം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദൻറെ പ്രതികരണം.

mv

അനാരോഗ്യത്തെ തുടർന്ന് ഒന്നരമാസമായി കോടിയേരി സജീവ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സെൻററിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ആർക്കും പകരം ചുമതല നൽകിയിരുന്നില്ല.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന് ശേഷമായിരുന്നു കോടിയേരി അവധിയിൽ പ്രവേശിച്ചത്. ഭാര്യ വിനോദിനിക്കൊപ്പം ഒക്ടോബർ 28നാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും തുടർ ചികിത്സ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+