മാണിയെ തിരിച്ച് വിളിച്ചത് യുഡിഎഫിന്റെ ഗതികേട്: മലപ്പുറത്ത് കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: മാണിയെ തിരികെ വിളിച്ചതിലൂടെ ലീഗിന്റെയും യുഡിഎഫിന്റെയും ഗതികേട് വെളിപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കുഞ്ഞൂഞ്ഞ്-കുഞ്ഞാപ്പ-കുഞ്ഞുമാണി കൂട്ടുകെട്ട് തകര്‍ന്നിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. 2006ലെ കുറ്റിപ്പുറം നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തനായ കുഞ്ഞാലിക്കുട്ടിയെ സ്വന്തം തട്ടകത്തില്‍ കെടി ജലീല്‍ അട്ടിമറിച്ചിരുന്നു. ഇത് മലപ്പുറത്തും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെഎം മാണിയെ യുഡിഎഫിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാല്‍ ക്ഷണത്തിന് നന്ദി പറഞ്ഞ മാണി തത്കാലം യുഡിഎഫിലേക്ക് ഇല്ലെന്ന് മറുപടി നല്‍കി. അതേസമയം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ കേരളാ കോണ്‍ഗ്രസ് മുസ്ലീം ലീഗിന് നേരത്തെ പിന്തുണ അറിയച്ചിട്ടുണ്ട്.












Click it and Unblock the Notifications