പോലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറിയും; പ്രതികരിക്കാതെ 'ഇരട്ടച്ചങ്കന്‍'
സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫിസര്‍മാരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരം: ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി പോലീസിനെതിരെ തിരിഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ല. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഓഫിസര്‍മാരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദി എന്നറിയപ്പെടുന്ന നദീറിനെതിരെ കഴിഞ്ഞ സദിവസം പോലീസ് യുഎപിഎ ചുമത്തി കേസെടുത്തതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത് ഇതിന് പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പോലീസിനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനും കേരള പോലീസിനെതിരെ രംഗത്ത് എത്തിയിരുന്നു.

യുഎപിഎ
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം യുഎപിഎ സര്‍ക്കാരിന്റെ നയമല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മൂന്ന് യുഎപിഎ അറസ്റ്റുകളാണ് ആറുമാസം പിന്നിടുന്ന ഇടതുഭരണത്തിലുണ്ടായത്.

മനുഷ്യാവകാശ പ്രവര്‍ത്തകരും
യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെതിരെ ഭരണപക്ഷമായ സിപിഐ അടക്കമുളള പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധവുമായി എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദി എന്നറിയപ്പെടുന്ന നദീറിനെതിരെ കഴിഞ്ഞ ദിവസം പോലീസ് യുഎപിഎ ചുമത്തി കേസെടുത്തതോടെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പൊലീസിനെതിരെ രംഗത്തെത്തിയത്.

ആശങ്ക
കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വിമത ശക്തികള്‍ക്കെതിരെ പ്രയോഗിക്കുന്ന നടപടികളില്‍ ആശങ്കയുമായി എസ്എഫ്‌ഐയുടെ ജെഎന്‍യു ഘടകവും മുന്നോട്ട് വന്നിട്ടുണ്ട്.

എഴുത്തുകാര്‍ക്കെതിരെ
കേരളത്തില്‍ എഴുത്തുകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയ സംഭവം ആശങ്കയുളവാക്കുന്നതായി എസ്എഫ്‌ഐ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നിലപാട്
124 എ വകുപ്പ് ചുമത്തിയിട്ടും എഴുത്തുകാരന്‍ കമല്‍സിക്ക് ജാമ്യം ലഭിച്ചത് സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ്. ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന വകുപ്പ് രാഷ്ട്രീയ കേസുകളില്‍ ഉപയോഗിക്കരുതെന്നാണ് സിപിഎം നിലപാടെന്നും കോടിയേരി വിശദമാക്കി.












Click it and Unblock the Notifications