കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാളിയത് പിണറായിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം; ഹൈക്കോടതിയുടേത് വസ്തുനിഷ്ട വിലയിരുത്തല്‍'

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസ് വിധി വന്നതോടെ പാളിയത് പിണറായിയെ രാഷ്ട്രീയ മായി ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാവ്ലിന്‍ കേസ് ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്നും ഹൈക്കോടതി നടത്തിയത് വസ്തുനിഷ്ടമായ വിലയിരുത്തല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ വേട്ടയാടാനും ഇല്ലാതാക്കാനും സിബിഐ നടത്തിയ ശ്രമങ്ങള്‍ ആണ് ഹൈക്കോടതി വിധിയോടെ ഇല്ലാതായത്.

പിണറായിയെ ഉള്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി യുഡിഎഫ് സര്‍ക്കാരാണ് ലാവ്ലിന്‍ കേസ് സിബിഐക്ക് നല്‍കിയത്. ഒന്നാം പ്രതിയായ മോഹനചന്ദ്രന്‍, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന്‍ എന്നിവര്‍ വിചാരണ നേരിടേണ്ടതില്ലെന്നാണ് കോടതി വീക്ഷിച്ചത്.
ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

തിരഞ്ഞു പിടിച്ച് വേട്ടയാടി

തിരഞ്ഞു പിടിച്ച് വേട്ടയാടി

പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്നും വിധിയില്‍ കുറ്റപ്പെടുത്തുന്നു.

എല്ലാവരും വിചാരണ നേരിടേണ്ടതില്ല

എല്ലാവരും വിചാരണ നേരിടേണ്ടതില്ല

കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് കുറ്റക്കാരെന്നും രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുന്നു. കെജി രാജശേഖരന്‍, ആര്‍ ശിവദാസ്, കസതൂരിരംഗ അയ്യര്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്.

 ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ച്

ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ച്

ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിന്റെ വാദം പൂര്‍ത്തിയായത്. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറലായ എംകെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി കേസ് വാദിച്ചത്.

അഭിഭാഷകന് ലക്ഷങ്ങള്‍

അഭിഭാഷകന് ലക്ഷങ്ങള്‍

കുറ്റപത്രം റദ്ദാക്കിയ കോടതി വിധിക്കെതിരെ സി ബി ഐ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ ഹാജരാകാന്‍ ലക്ഷങ്ങള്‍ ചിലവിട്ടാണ് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ പിണറായി വിജയന്‍ ചുമതലപ്പെടുത്തിയത്.

വാദിച്ചത് രണ്ട് മണിക്കൂര്‍

വാദിച്ചത് രണ്ട് മണിക്കൂര്‍

നാല് മണിക്കൂറാണ് കോടതിയില്‍ ഹരീഷ് സാല്‍വെ വാദിച്ചത്. സിബിഐയുടെ വാദങ്ങളെ ഖണ്ഡിച്ചുള്ള സാല്‍വെയുടെ വാദങ്ങള്‍ മിക്കതും കോടതി അംഗീകരിച്ചുവെന്നാണ് വിധിയിലൂടെ വ്യക്തമാകുന്നത്.

ഭാവനയില്‍ വിരിഞ്ഞ കുറ്റപത്രം

ഭാവനയില്‍ വിരിഞ്ഞ കുറ്റപത്രം

കുറ്റപത്രം ഭാവനയില്‍ വിരിഞ്ഞതും അബദ്ധങ്ങള്‍ നിറഞ്ഞതുമാണെന്നാ യിരുന്നു സാല്‍വെയുടെ പ്രധാനവാദം. പിണറായി വിജയനെ മനഃപൂര്‍വം കുടുക്കാനുണ്ടാക്കിയതാണ് ഈ കേസ്. ഇടപാടില്‍ ആരും അനര്‍ഹമായി നേട്ടമുണ്ടാക്കിയിട്ടില്ല. കുറ്റപത്രത്തില്‍ ഒരിടത്തും പിണറായി വിജയന്‍ നേട്ടമുണ്ടാക്കിയതായും ആരോപണമില്ല. അതുകൊണ്ട് തന്നെ അഴിമതിയെന്ന് പറയാനാകില്ലെന്ന് അഭിഭാഷകന്‍ വാദിക്കുകയായിരുന്നു.

English summary
Kodiyeri Balakrishnan's comments about Pinarayi's SNC Lavlin case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X