കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിക്കെതിരെ കോടിയേരി; ഉത്തരവ് മുൻവിധിയോടു കൂടിയത്, സർക്കാരിന്റെ സദുദ്ദേശം മാനിച്ചില്ല!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളഎ ഉടൻ പുറത്താക്കണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് മുൻവിധിയോടുകൂടിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ബില്‍ പാസാക്കിയിട്ടും നേരത്തെ സ്വീകരിച്ച സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുണ മെഡിക്കല്‍ കോളേജുകളില്‍ നിയമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളുടെ പഠനം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് നിയമവിരുദ്ധ പ്രവേശനം അംഗീകരിക്കാനുള്ള ബില്‍ ഇന്നലെ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് എംഎൽഎ വിടി ബൽറാം മാത്രമാണ് ബില്ലിനെ എതിർത്തത്. ആത്മഹത്യയിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീരിന് മുന്നില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കേണ്ടി വന്നതുകൊണ്ടു മാത്രമാണ് ബില്ലിനെ പിന്തുണച്ചതെന്നാണ് കോൺഗ്രസിന്റെ വാദം.

കുട്ടികളുടെ ഭാവി ഓർത്ത്

കുട്ടികളുടെ ഭാവി ഓർത്ത്


കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വച്ചാണ് കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ പ്രവേശനങ്ങള്‍ അംഗീകരിക്കാനുള്ള ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുകയായിരുന്നു. യു.ഡി.എഫ്. കക്ഷിനേതാക്കള്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ കൊള്ളയ്ക്ക് ഒരു കാരണവശാലും കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോളജുകളിലെ മാനേജ്മെന്റുകള്‍ നടത്തിയ നിയമലംഘനത്തെ ഒരിക്കലും ഞങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഏതായാലും സുപ്രീംകോടതിയുടെ തീരുമാനം വന്നിരിക്കുന്നു. അതിനെ അംഗീകരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്

കോൺഗ്രസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്

ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് നിയമസഭ സാധൂകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ കൊള്ളയ്ക്കു നിയമസഭ കൂട്ടുനിന്നത് ശരിയായില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്‍പര്യത്തിനാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചത്. വിദ്യാര്‍ഥികളുടെ ഭാവിപറഞ്ഞ് സീറ്റ് കച്ചവടത്തിന് ഒത്താശ ചെയ്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചിരുന്നു. നിയമ നിര്‍മാണത്തിനെ അനുകൂലിച്ച പ്രതിപക്ഷ നേതാവിനെതിരെ കെഎസ്യുവും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യക്തമാക്കുകയായിരുന്നു

മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി

മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി

പ്രവേശനം നിയമപരമാക്കിയതിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി വന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച്‌ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. നീറ്റ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഈ വിദ്യാര്‍ഥികള്‍ ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കിയെന്നും കുട്ടികളുടെ ദുരിതം പരിഹരിക്കുന്നതിനാണ് നിയമ നിര്‍മാണം നടത്തുന്നതെന്നുമയിരുന്നു സര്‍ക്കാരിന്റെ വാദം.

ബിജെപിക്ക് കിട്ടിയ ആയുധം

ബിജെപിക്ക് കിട്ടിയ ആയുധം


അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ പോരിന് തുടക്കമിടാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ പോരാടാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ചെങ്ങന്നൂരിൽ നടക്കുന്ന് ഉപരതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലും ബിജെപി ഈ വിഷയം ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്. 2016-17ല്‍ ഈ രണ്ടു മെഡിക്കല്‍ കോളേജുകളും മെറിറ്റ് അട്ടിമറിച്ചും മേല്‍നോട്ട സമിതിയുടെ നിര്‍ദേശം ലംഘിച്ചുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നുണ്ട്. അതേസമയം ഈ പ്രവേശനങ്ങള്‍ക്ക്ര അംഗീകാരം നല്‍കാനും ക്രമവത്കരിക്കാനുമുള്ള നിയമമാണ് ഭരണ പ്രതിപക്ഷങ്ങള്‍ ചേര്‍ന്ന് പാസാക്കിയത്. എന്നാല്‍ ഈ രണ്ട് മെഡിക്കല്‍ കോളേജുകളുടെ തിരിമറി ഭരണപക്ഷവും പ്രതിപക്ഷവും കൂട്ടുനില്‍ക്കുന്നു എന്നാണ് ആരോപണം.

<strong>സുപ്രീംകോടതി വിധിയില്‍ സിപിഎമ്മിനെ ബിജെപി കുരുക്കും!! വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തു!!</strong>സുപ്രീംകോടതി വിധിയില്‍ സിപിഎമ്മിനെ ബിജെപി കുരുക്കും!! വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തു!!

<strong>കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!</strong>കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!

English summary
Kodiyeri Balakrishnan against supreme Court for Kannur, Karuna medical college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X