പ്രതിഷേധങ്ങൾ കൊണ്ട് കാര്യമില്ല; ഇനി ഗ്രൂപ്പുകളെ ഹൈക്കമാന്റ് പരിഗണിക്കില്ലെന്ന് കൊടുക്കിന്നിൽ സുരേഷ്
തിരുവനന്തപുരം; സംസ്ഥാനത്ത് ഡി സി സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. തങ്ങളെ കേൾക്കാതെ വിശദമായ കൂടിയാലോചന നടത്താതെയാണ് പുതിയ കെപിസിസി നേതൃത്വം അധ്യക്ഷൻമാരെ തിരുമാനിച്ചതെന്ന് ആവർത്തിക്കുകയാണ്. അതേസമയം ഗ്രൂപ്പ് പ്രതിഷേധങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കകയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. എല്ലാ നേതാക്കളുമായും വിശദമായി തന്നെ ചർച്ച നടത്തിയാണ് ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയതെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഇനി ഗ്രൂപ്പുകൾക്ക് കോൺഗ്രസിൽ സ്ഥാനം ഉണ്ടാകില്ലെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏത് വിധത്തിലുള്ള ചർച്ചകളാണ് ആഗ്രഹിച്ചതെന്ന് തങ്ങൾക്ക് അറിയില്ല. എന്തായാലും ഇനി ഗ്രൂപ്പുകളെ കേൾക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ് നേതൃത്വമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മുൻ കാലങ്ങളിൽ ഹൈക്കമാന്റ് ഗ്രൂപ്പുകളെ കേട്ടിരുന്നു.അവർ പറയുന്ന നിലയിൽ തന്നെയാണ് തിരുമാനങ്ങൾ കൈക്കൊണ്ടത്. ഭാരവാഹി പട്ടികകളും വീതം വെച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇനി ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്റ് എത്തിയതെന്നും കൊടുക്കുന്നിൽ വ്യക്തമാക്കി.
ഗ്രൂപ്പ് സമവാക്യങ്ങൾ ഇനി പാലിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ കക്ഷി തലത്തിലും കെപിസിസിയിലും മാറ്റം ഉണ്ടായത്. പാർട്ടിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടും. ഇപ്പോൾ ഉയരുന്ന സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പട്ടിക പുന;പരിശോധിക്കില്ലെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. അതേസമയം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഉയരുന്ന ആരോപണങ്ങളിലും കൊടിക്കുന്നിൽ പ്രതികരിച്ചു. ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയിൽ ഒരു തലത്തിലുള്ള ഇടപെടലുകളും കെസി വേണുഗോപാൽ നടത്തിയിട്ടില്ല. കെസിയെ ഹൈക്കമാന്റ് വിശ്വസിക്കുന്നുണ്ട്. അദ്ദേഹത്തെ ഏതെങ്കിലും വിധത്തിൽ പുകച്ച് പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യത്തിലാണ് ചിലരെന്നും കൊടിക്കുന്നിൽ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ കെസി വേണുഗോപാലാണെന്ന ആരോപണമാണ് ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്നത്. ഭൂരിഭാഗം ജില്ലകളിലും കെസി വേണുഗോപാലിന്റെ നോമിനികളാണ് ഇടംപിടിച്ചതെന്ന ആക്ഷേപവും ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്നുണ്ട്. സാധാരണ നിലയിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്വന്തം സംസ്ഥാനത്തെ പാർട്ടി കാര്യങ്ങൾ ഇടപെടാറില്ലെന്നതാണ് കോൺഗ്രസ് രീതി. എന്നാൽ രാഹുൽ ഗാന്ധിയിലും ഹൈക്കമാന്റിലും ഉള്ള സ്വാധീനം ഉപയോഗിച്ച് കെസി വേണുഗോപാല്‍ കേരളത്തിലെ പുനസംഘടന ചര്‍ച്ചകളില്‍ ഇടപെടുന്നുവെന്നും വിമർശനങ്ങൾ ഉണ്ട്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ കെസി വേണുഗോപാൽ ഇടപെട്ടുവെന്ന ആക്ഷേപം ശക്തമായിരുന്നു.
അതേസമയം ഡിസിസി പുന;സംഘടനയെ ചൊല്ലിയുള്ള വിവാദങ്ങളിൽ ഇനി പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. പട്ടിക പ്രഖ്യാപിച്ചത് ഹൈക്കമാന്റ് ആണെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. തിരുമാനത്തിൽ നേതൃത്വത്തതിനെതിരെ പരസ്യ വിമർശനം ഉയർത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇവരെ പാർട്ടി ചുമതലകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്നുമുള്ള ഹൈക്കമാന്റ് നിലപാട് താഴെ തട്ടിലെ കലാപങ്ങൾക്ക് തടയിടാൻ ഒരുപരിധി വരെ ഗുണകരമായിട്ടുണ്ടെന്നും നേതൃത്വം കരുതുന്നു.
പരസ്യ പ്രതിഷേധം നടത്തിയാൽ ദേശീയ, സംസ്ഥാന തലങ്ങളിലെ പുനഃസംഘടനയ്ക്കു മാത്രമല്ല, കെപിസിസി, ഡിസിസി ഭാരവാഹി നിയമനത്തിനും ആ നേതാക്കളെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് നിർദ്ദേശം. . സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രതിഷേധം ഉയർത്തുന്നവരെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തിന്റഎ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications