കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു; ദുരൂഹതയെന്ന് ദൃക്‌സാക്ഷികള്‍
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ചന്തപ്പുര-കോട്ടപ്പുരം ബൈപ്പാസിലാണ് ഗൗരിശങ്കര്‍ ജംക്ഷന് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ജംക്ഷന്‍ കടന്നവന്ന കാറിന് തീപിടിച്ചതോടെ റോഡരികിലെ കാനയിലിടിച്ചു നില്‍ക്കുകയായിരുന്നു. കാറ്‍ ഭാഗികമായി കത്തി നശിച്ചു.
നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പുറത്ത് എത്തിക്കുമ്പോഴേക്കും ടൈറ്റസ് മരിച്ചിരുന്നു. ടൈറ്റസിന്‍റെ മൃതദേഹം കൊടുങ്ങല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ കുപ്പി കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

ടൈറ്റസ് മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഇയാളുടെ പേരില്‍ തന്നെയാണ് കാര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications