കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളനോട്ടടിക്ക് 3തവണ അറസ്റ്റിലായി ബിജെപി പ്രവർത്തകൻ; ഇതെന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് വിടി ബൽറാം

Google Oneindia Malayalam News

തിരുവനന്തപുരം; ബിജെപി പ്രവർത്തകൻ കള്ളനോട്ടടി കേസിൽ മൂന്നാം തവണയും പിടിക്കപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ മുൻ എംഎൽഎ വിടി ബൽറാം. കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്ന് വിടി ബൽറാം ചോദിച്ചു.കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും ക്രിമിനലുകൾക്ക് നേരെ കണ്ണടക്കുന്നതെന്നും കുറിപ്പിൽ വിടി ബൽറാം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമർശനം.

tbalaramsag-1597480679.j

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് വീണ്ടും സുഹാന; ഷാരൂഖിന്റെ മകളുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നത്!രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!നമ്മുടെ പോലീസിന് ഇൻ്റലിജൻസ് സംവിധാനങ്ങളൊന്നും നിലവിലില്ലേ?, വിടി പോസ്റ്റിൽ ചോദിച്ചു.

കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെപിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?
സ്കൂൾ വിദ്യാർത്ഥികളെപ്പോലും "വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്" അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു, വിടി ബൽറാം കുറിച്ചു.

അർഹതപ്പെട്ടവരെ മാറ്റി നിർത്തി,പ്രവർത്തിച്ച് തട്ടിക്കൂട്ട് കമ്മിറ്റികൾ.. പരാതിക്കെട്ടഴിച്ച് കോൺഗ്രസ് നേതാക്കൾഅർഹതപ്പെട്ടവരെ മാറ്റി നിർത്തി,പ്രവർത്തിച്ച് തട്ടിക്കൂട്ട് കമ്മിറ്റികൾ.. പരാതിക്കെട്ടഴിച്ച് കോൺഗ്രസ് നേതാക്കൾ

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്ലോക്സഭ സീറ്റുകൾ 1000 ആക്കും?;'കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യക്കാർക്ക് നഷ്ടം'..വിശദീകരിച്ച് കോൺഗ്രസ്

സൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതംസൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതം

English summary
kodungallur fake news case; VT balram slams govt and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X