ഹിന്ദുവിനേയും മുസ്ലീമിനേയും തമ്മിലടിപ്പിക്കാൻ നീക്കം...!! കൊടുങ്ങല്ലൂര്‍ മുസ്ലിം പള്ളിയിൽ ചെയ്തത് !!

  • By: Anamika
Subscribe to Oneindia Malayalam

കൊടുങ്ങല്ലൂര്‍: മതത്തിന്റെ പേരില്‍ കേരളം ഏറ്റവും അധികം കലാപ ഭീതിയിലൂടെ കടന്നുപോകുന്ന കാലമാണിത്. സംഘപരിവാര്‍ കേരളത്തില്‍ പലയിടത്തും കലാപമുണ്ടാക്കാനുള്ള പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാസര്‍കോഡ് റിയാസ് മൗലവിയെ വെട്ടിക്കൊന്നതും മലപ്പുറം പൂക്കോട്ടുംപാടത്ത് ക്ഷേത്രം തകര്‍ത്തുമെല്ലാം അതിന്റെ ഭാഗമായിട്ടായിരുന്നു. മതത്തിന്റെ പേരില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ അവസാനിക്കുന്നില്ലെന്നാണ് കൊടുങ്ങല്ലൂരില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നത്.

നാളുകൾ പിറകേ നടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല.!!കലൂരില്‍ പട്ടാപ്പകല്‍ യുവതിയോട് ചെയ്ത പ്രതികാരം..!!!

പള്ളിയിൽ ജയ് ശ്രീറാം

പള്ളിയിൽ ജയ് ശ്രീറാം

കൊടുങ്ങല്ലൂരിലെ മുസ്ലിം പള്ളിക്കകത്തെ നിസ്‌ക്കാര ഹാളില്‍ ജയ് ശ്രീറാം എന്നെഴുതി വെച്ചാണ് കലാപത്തിനുള്ള ശ്രമം നടന്നത്. കിഴക്കേ നടയിലെ സലഫി സെന്ററിലെ മിഹ്‌റാബിലാണ് ജയ് ശ്രീറാം എന്നെഴുതി വെച്ചത്.

പ്രതി പിടിയിൽ

പ്രതി പിടിയിൽ

സംഭവത്തില്‍ പ്രതി കോഴിക്കോട് കൊയിലാണ്ടി കൊല്ലം സ്വദേശി തിരുവോത്ത് അച്ചുകുട്ടി വൈദ്യരുടെ മകന്‍ രാജഗോപാലാണ് പിടിയിലായത്. വര്‍ഗീയ കലാപമാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു.

സമയോചിത ഇടപെടൽ

സമയോചിത ഇടപെടൽ

പോലീസ് സമയത്ത് ഇടപെട്ടത് കൊണ്ടാണ് കൊടുങ്ങല്ലൂരിലെ വര്‍ഗീയ സംഘര്‍ഷത്തിനുള്ള കുത്സിത ശ്രമം പൊളിഞ്ഞത്. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യം

സിസിടിവി ദൃശ്യങ്ങള്‍ കണ്ട ഒരാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. വ്യക്തിപരമായ കാരണങ്ങളാണ് വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള നീക്കത്തിലേക്ക് ഇയാളെ നയിച്ചതെന്നാണ് അറിയുന്നത്.

ഇസ്ലാം മതം സ്വീകരിച്ചു

ഇസ്ലാം മതം സ്വീകരിച്ചു

പ്രതി പോലീസിന് നല്‍കിയ മൊഴി ഇപ്രകാരണ്. 2001ല്‍ കൊയിലാണ്ടിയിലുള്ള മുജാഹിദ് നേതാവിന്റെ പ്രേരണ മൂലം രാജഗോപാല്‍ ഇസ്ലാംമതം സ്വീകരിച്ചിരുന്നു. വീടും ജോലിയുമായിരുന്നു വാഗ്ദാനം.

വ്യക്തി വൈരാഗ്യം തീർത്തത്

വ്യക്തി വൈരാഗ്യം തീർത്തത്

പറഞ്ഞ പ്രകാരം വീടും ജോലിയും ലഭിക്കാത്തത് മൂലമാണ് താന്‍ മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പറയുന്നു. മതം മാറിയ രാജഗോപാല്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്തിരുന്നു.

തിരിച്ച് ഹിന്ദുമതത്തിലേക്ക്

തിരിച്ച് ഹിന്ദുമതത്തിലേക്ക്

പിന്നീട് ഇയാളും ഭാര്യയും ഹിന്ദുമതത്തിലേക്ക് തന്നെ പരിവര്‍ത്തനം ചെയ്തിരുന്നു. എന്നാല്‍ ജോലി ആവശ്യത്തിന് പുറത്ത് ഇസ്ലാമായിട്ടായിരുന്നു ജീവതം. കഴിഞ്ഞ വെളളിയാഴ്ച രാവിലെ 11നും 4നും ഇടയ്ക്കായിരുന്നു സംഭവം.

കേസെടുത്തു

കേസെടുത്തു

എടവിലങ്ങ് വത്സാലയത്തിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രാജഗോപാലിനെ അവിടെ നിന്നാണ് പോലീസ് പിടികൂടിയത്. കലാപം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയത് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

English summary
Attempt of Communal violence in Kodungallur Mosque
Please Wait while comments are loading...