നിരോധനം ലംഘിച്ച് ക്ഷേത്രത്തിൽ കോഴി ബലി, 2 പേർ പൊലീസ് പിടിയിൽ
തൃശൂർ: നിരോധനം ലംഘിച്ച് കോഴിയെ ബലിയറുത്തു. കൊടുങ്ങലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്ഷേത്രത്തിൽ മീനഭരണി ആഘോഷം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ആയിരുന്നു കോഴിയെ ബലിയറുത്തത്. രണ്ടു പേർ ചേർന്നാണ് ക്ഷേത്രത്തിൽ കോഴിയെ ബലി നല്‍കിയത്.
രാവിലെ ആയിരുന്നു സംഭവം നടത്തത്. ഈ ക്ഷേത്രത്തിൽ കോഴിയെ അറുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജന്തുബലി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണിത്.

എന്നാൽ, ഇന്ന് വീണ്ടും കോഴിയെ അറക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞിരുന്നു. രാവിലെ ഏഴ് മണിയ്ക്കാണ് സംഭവം നടന്നത്.
മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല; മാറ്റി പറഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്
Recommended Video

കൊച്ചി: മൻസിയയുടെ നൃത്ത വിലക്കിൽ നിലപാട് വ്യക്തമാക്കി വി എച്ച് പി. ക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല. ക്ഷേത്ര ആചാര പ്രകാരം അഹിന്ദുക്കൾക്ക് കൂടൽ മാണിക്യ ക്ഷേത്രത്തിന് ഉളളിൽ കയറാനാൻ സാധിക്കില്ല. ക്ഷേത്ര ആചാരത്തെ കുറിച്ച് വ്യക്തമായി ഭരണസമിതിയ്ക്ക് അറിയാവുന്നതാണ്. എന്നാൽ, സമുദായങ്ങൾ തമ്മിൽ പരസ്പരം ഭിന്നിപ്പ് സൃഷ്ടിക്കാൻ വേണ്ടി ആയിരുന്നു നൃത്തം അവതരിപ്പിക്കാൻ മൻസിയയെ ക്ഷണിച്ചതെന്നും വിഎച്ച്പി വ്യക്തമാക്കി. കേരളത്തിൽ മത പരിവർത്തനം നിരോധിക്കാൻ കേരള സർക്കാർ നിയമ കൊണ്ടു വരണം. വി എച്ച് പി രാജ്യാന്തര സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തേയാണ് ഇക്കാര്യം ആവിശ്യപ്പെട്ടത്.












Click it and Unblock the Notifications