സ്വര്‍ണക്കടത്ത്: കൊടുവള്ളി പഞ്ചായത്തംഗം പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ക്കടത്ത് കേസില്‍ കൊടുവള്ളി പഞ്ചായത്ത് മെമ്പര്‍ അറസ്റ്റില്‍. എല്‍ ഡി എഫ് സ്വതന്ത്രനായ കാരാട്ട് ഫൈസലിനെയാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് പ്രതിയായ ഫയിസുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഷഹബാസിന്റെ ആഡംബര കാര്‍ കൊടുവള്ളിയിലുള്ള ഫൈസലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സ്വര്‍ണക്കടത്തിലൂടെ നേടിയ പണം ഉപയോഗിച്ച് ഷാഹബാസ് വാങ്ങിയ അറുപത് ലക്ഷം രൂപയുടെ കാറാണിത്. കാറിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയിലാണ് കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതിയായ ഷഹബാസിന്റെ മൊഴിയില്‍ നിന്നും സ്വര്‍ക്കടത്തില്‍ ഫൈസലിന്റെ പങ്ക് വ്യക്തമായിരുന്നു. സ്വര്‍ണക്കടത്തിന്റെ സാമ്പത്തിക ഉറവിടം ഫൈസലാണെന്നാണ് ഡി ആര്‍ ഐ ഉദ്യോഗസ്ഥരുടെ നിഗമനം
അതേ സമയം കേസില്‍ ഇതുവരെ പിടിയിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായി ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ അറിയിച്ചു. എയര്‍ ഹോസ്റ്റസ് ഹിറോമാസ, രാഹീലസ ചിരായി, ഷഹബാസ് എന്നിവരാണ് കൊഫേപോസ ചുമത്താനുള്ള ഉത്തരവ് ഇറങ്ങിയതോടെ മുങ്ങിയത്.
കോസില്‍ ഇതുവരെ ആറ് പ്രതികളെയാണ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മുങ്ങിയ സാഹചര്യത്തില്‍ ഇവരുടെ ജാമ്യം റദ്ദാക്കാന്‍ ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications