കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുവള്ളിയിലെ വിജയം; യുഡിഎഫിന് ഒഴിഞ്ഞുപോയത് വലിയ ഭീഷണി, എല്‍ഡിഎഎഫിന് ഇഛാഭംഗം

Google Oneindia Malayalam News

കൊടുവള്ളി: നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താനായത് യുഡിഎഫിന് നേട്ടമായി. വെറും രണ്ടു പേരുടെ ഭൂരിപക്ഷത്തില്‍ ഭരണം നിലനില്‍ക്കുകയും രണ്ടു പേര്‍ അയോഗ്യതാ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്നണിയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടിയ ഭൂരിപക്ഷത്തിന് മുസ്ലിം ലീഗിലെ സറീന റഫീക്ക് തെരഞ്ഞെടുക്കപ്പെട്ടത് പ്രവര്‍ത്തകരെയും നേതാക്കളെയും സംബന്ധിച്ച് ആഹ്ലാദകരമായി.

ലോ കോളെജ് പ്രൊഫസര്‍ക്കെതിരായ എസ്എഫ്‌ഐ നീക്കം ഹീനം; ചെറുത്തു തോല്‍പ്പിക്കുമെന്ന് ടി സിദ്ദിഖ്ലോ കോളെജ് പ്രൊഫസര്‍ക്കെതിരായ എസ്എഫ്‌ഐ നീക്കം ഹീനം; ചെറുത്തു തോല്‍പ്പിക്കുമെന്ന് ടി സിദ്ദിഖ്

മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ലീഗ് കൗണ്‍സിലറുമായിരുന്ന റസിയാ ഇബ്രാഹിം രാജിവെച്ചതിനെ തുടര്‍ന്നാണ് കൊടുവള്ളി നഗരസഭയിലെ 19ാം വാര്‍ഡായ തലപ്പെരുമണ്ണയില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സറീന റഫീഖിനെതിരെ ശബ്‌ന നൗഫലിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിച്ചത്. ആകെ പോള്‍ ചെയ്ത 891 വോട്ടുകളില്‍ യുഡിഎഫിന് 484ഉം എല്‍ഡിഎഫിന് 387 വോട്ടും ലഭിച്ചു. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുംകൂടി ആകെ 20 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ റസിയാ ഇബ്രാഹിം ജയിച്ചത് 86 വോട്ടിനായിരുന്നെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 97 ആക്കാനും യുഡിഎഫിനായി.

udf

യുഡിഎഫിന് 19ഉം എല്‍ഡിഎഫിന് 16ഉം സീറ്റുകളാണ് കൊടുവള്ളി നഗരസഭയില്‍ ഉണ്ടായിരുന്നത്. ഇതില്‍ റസിയ ഇബ്രാഹിം രാജിവെച്ചതോടെ ഭൂരിപക്ഷം രണ്ടു പേര്‍ മാത്രമായി. രണ്ടു പേര്‍ അയോഗ്യതാ ഭീഷണിയുടെ നിഴലില്‍ ആയതോടെ ഈ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായി. അത്യന്തം വാശിയോടെയായിരുന്നു ഇരു മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിട്ടത്. കാടിളക്കിയ പ്രചാരണമാണ് ഇരുകൂട്ടരും കെട്ടഴിച്ചുവിട്ടത്. ഏവരും ഉറ്റുനോക്കിയ ഫലം വന്നതോടെ യുഡിഎഫ് ജയിച്ചു കയറുകയും ചെയ്തു. ഫലം പുറത്തുന്നപ്പോഴേയ്ക്കും പിരിമുറുക്കം അയഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകര്‍ കൊടുവള്ളി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.

സുധാകരന്‍ കൊലക്കേസ് പ്രതി തന്നെ, പിണറായിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇപി ജയരാജന്‍സുധാകരന്‍ കൊലക്കേസ് പ്രതി തന്നെ, പിണറായിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ഇപി ജയരാജന്‍

തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; കലക്ടർക്ക് വിമർശനം, പിഴവ് സമ്മതിച്ച് അനുപമ!തോമസ് ചാണ്ടിക്കെതിരായ നോട്ടീസിൽ പിഴവ്; കലക്ടർക്ക് വിമർശനം, പിഴവ് സമ്മതിച്ച് അനുപമ!

English summary
koduvally muncipality by elction;udf maintain their seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X