Get Updates
Get notified of breaking news, exclusive insights, and must-see stories!

കോകിലയും ബാലയും രജിസ്ട്രാര്‍ ഓഫീസില്‍; കണ്‍ഗ്രാറ്റ്‌സ് എന്ന് ആരാധകര്‍? എല്ലാം വെളിപ്പെടുത്തും

ബാല-കോകില-എലിസബത്ത് വിവാദമായിരുന്നു ഒരു ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ ഭരിച്ചിരുന്നത്. ബാലയുടെ മുന്‍ ഭാര്യ എലിസബത്ത് ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു ബാലയെ വീണ്ടും വിവാദ നായകന്‍ ആക്കിയത്. തുടര്‍ച്ചയായ കല്യാണങ്ങളും വേര്‍പിരിയലുകളും ബാലയുടെ കരിയറില്‍ തന്നെ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ബാലക്കെതിരെ മുന്‍ ഭാര്യമാരായ അമൃത സുരേഷും എലിസബത്തും ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബന്ധുവായ കോകിലയെ വിവാഹം കഴിച്ചത്.

ഒരുവശത്ത് എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ബാലക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുവശത്ത് പാചകവും വിശേഷങ്ങളും മറ്റുമായി ബാലയും കോകിലയും ഒരുമിച്ച് വീഡിയോകള്‍ പുറത്തിറക്കിക്കൊണ്ടിരുന്നു. കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ വൈക്കത്തേക്ക് നടന്‍ താമസം മാറി.

bala

അമൃത വിഷയത്തില്‍ ബാലയ്‌ക്കൊപ്പം നിന്ന ആരാധകര്‍ എലിസബത്തുമായുള്ള വേര്‍പിരിയലിനു ശേഷം നടനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടത്തുന്നത്. പുതിയ വീഡിയോകള്‍ക്ക് അടിയിലും നിരവധി ആളുകള്‍ നടനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കുറച്ചുനാള്‍ മുമ്പ് വരെ ബാലയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന എലിസബത്ത് ഇപ്പോള്‍ നിയമ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ്. തന്റെ ജീവനു വരെ ഭീഷണിയുണ്ടെന്ന് എലിസബത്ത് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, കോകിലയ്‌ക്കൊപ്പമുള്ള ഒരു പുതിയ വീഡിയോയുമായാണ് ബാല രംഗത്ത് വന്നിരിക്കുന്നത്. ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ കോകിലക്കൊപ്പം നില്‍ക്കുന്ന ബാലയാണ് വീഡിയോയിലുള്ളത്. ഓഫീസിനുള്ളില്‍ ബാല എന്തൊക്കെയോ പേപ്പറുകളില്‍ ഒപ്പിടുന്നതും കോകില ക്യാബിനു പുറത്തു നിന്ന് അതെല്ലാം നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ബാലയാണ് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.

ഇന്ന് ഏറ്റവും ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിനം എന്ന് അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും കോകിലയെ അനുഗ്രഹിക്കാനും അഭിനന്ദിക്കാനും ബാല ആവശ്യപ്പെടുന്നുണ്ട്. കൃത്യം ഒരു മാസത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നും ബാല കുറിച്ചിട്ടുണ്ട്. കോകിലയുടെ കയ്യില്‍ നിരവധി രേഖകള്‍ അടങ്ങിയ ഒരു ഫയലും കാണാം.

നിരവധി പേര്‍ ദമ്പതികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നുണ്ട്. കോകില ഗര്‍ഭിണിയാണോ എന്നാണ് പലരും സംശയം ഉന്നയിക്കുന്നത്. തങ്ങള്‍ക്ക് ഒരു കുഞ്ഞ് വരാന്‍ പോകുന്നുവെന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു അതിനാല്‍ തന്നെ ഈ വീഡിയോ എന്തെന്ന ആകാംക്ഷയിലാണ് എല്ലാവരും. 250 കോടിയിലേറെ രൂപയുടെ സ്വത്ത് തനിക്കുണ്ടെന്ന് ബാല പല വീഡിയോയിലും അവകാശപ്പെടാറുണ്ട്. ഈ സ്വത്തൊക്കെ കോകിലയ്ക്ക് എഴുതികൊടുത്തോ എന്നാണ് പലരും കമന്റ് ബോക്‌സില്‍ ചോദിക്കുന്നത്. കോകിലയും തമിഴ്‌നാട്ടിലെ സമ്പന്ന കുടുംബം ആണെന്നാണ് ബാല അവകാശപ്പെടുന്നത്. ഇത് എലിസബത്തിനെ കാണിക്കാനുള്ള വീഡിയോ ആണെന്നും ചിലര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+