'കോകില നിനക്ക് പറ്റിയ അടിമ,ആര് മൊട്ടടയടിച്ചിട്ടും കാര്യമല്ല'; കോകിലയുടെ വീട്ടിലെത്തി ബാല,വിമർശനം
തന്‌റെ അമ്മാവന്റെ മകളാണ് കോകില എന്നാണ് മുൻപ് നടൻ ബാല പറഞ്ഞത്. എന്നാൽ വിവാഹ സമയത്ത് കോകിലയുടെ കുടുംബാംഗങ്ങളെ ആരും തന്നെ ചടങ്ങിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ കോകിലയുടെ വീട്ടിലെത്തി അവിടെ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല. വീഡിയോയിൽ കോകിലയുടെ അമ്മയേയും മുത്തശിയേയുമൊക്കെ കാണാം
വീഡിയോയിൽ മുടി മൊട്ടയടിച്ച നിലയിലാണ് കോകിലയുടെ അമ്മ.
മകൾക്കും മരുമകനും കണ്ണ് തട്ടാതിരിക്കാനായി തിരുപ്പതിയിൽ പോയി താൻ മൊട്ടയടിച്ചതാണെന്നാണ് കോകിലയുടെ അമ്മ പറയുന്നത്. ' നിറയെ പേർ കണ്ണുവെയ്ക്കുകയാണ് , അതുകൊണ്ടാണ് മൊട്ടയടിച്ചത്', എന്നാണ് കോകിലയുടെ അമ്മ പറയുന്നത്.

കോകിലയ്ക്ക് ഒരു ചെറിയ മൂക്കുത്തിയും മരുമകൻ ബാലയ്ക്ക് മുരുകന്റെ ഒരു മോതിരവും കുടുംബം സമ്മാനമായി നൽകി.കോകിലയെ പാട്ടിയാണ് മൂക്കുത്തി അണിയിച്ചത്. ബാലയേയും കോകിലയേയും പാട്ടി ആശിർവദിക്കുന്നുണ്ട്. മാപ്പിള 104 വയസ് വരെ ജീവിക്കട്ടെയെന്നും അടുത്ത തവണ വരുമ്പോൾ ഒരു ആൺകുട്ടിക്ക് ജൻമം നൽകട്ടേയെന്നും പാട്ടി പറയുന്നുണ്ട്. അതേസമയം പാട്ടിക്ക് 94 വയസായെന്നും ഇത്രയും പ്രായമുള്ള സ്ത്രീ തങ്ങളെ അനുഗ്രഹിച്ചാലും ആരുടെ ശാപവും ഏൽക്കാൻ പോകുന്നില്ലെന്നുമാണ് ബാലയുടെ വാക്കുകൾ.
അതേസമയം വീഡിയോക്ക് താഴെ നിരവധി പേരാണ് ബാലയെ വിമർശിച്ച് കമന്റ് ചെയ്യുന്നത്. രണ്ട് സ്ത്രീകളേയും കുട്ടിയേയും വഞ്ചിച്ചയാളാണ് ബാലയെന്നും ഇപ്പോൾ കാണിക്കുന്നതെല്ലാം നാടകമാണുമെന്നാണ് പലരും പറയുന്നത്. ചില കമന്‌റുകൾ വായിക്കാം- 'ബാല നീ ജന്മം കൊടുത്ത നിന്റെ കുഞ്ഞ് അവൾ ഇതൊന്നും അറിയുന്നില്ല. നീ അവൾക്ക് അർഹതപ്പെട്ട പൈസയാണ് നീ തടഞ്ഞത്. കുഞ്ഞിന്റെ പൈസ നീ മോഷ്ടിച്ചു. ആ പാവം കുഞ്ഞ് എന്ത് തെറ്റ് നിന്നോട് ചെയ്തു ബാല? നീ ആരെയൊക്കെ കൊണ്ട് പോയി മൊട്ട അടിച്ചാലും നിനക്ക് ഇഹ ലോകത്തും,പരലോകത്തും മോക്ഷം കിട്ടില്ല.ജന്മം കൊടുത്ത സ്വന്തം കുഞ്ഞിനെ പറ്റിച്ച അച്ഛൻ നീ മാത്രമേ ഈ ലോകത്ത് ഉണ്ടാകൂ.മൂന്ന് സ്ത്രീകളുടെ കണ്ണ് നീരിന് നീ സമാധാനം പറയേണ്ടി വരും.സാക്ഷാൽ പളനി ആണ്ടവൻ സത്യം'
'എത്ര കുടുംബത്തിലെ പെൺകുട്ടികളുടെ ജീവിതം തുലച്ചു, എന്നിട്ടാണ് പറയുന്നത് മറ്റു കുടുംബം നമ്മൾ നശിപ്പിക്കരുത് എന്ന്. ഉളുപ്പ് അല്പം ഉളുപ്പ് വേണം'
'ലേഡീസിനെ മുന്നെ നിർത്തി അടുത്ത ഫ്രോഡ് പരിപാടി. മുടി മൊട്ട ആക്കിയാലൊന്നും മിസ്റ്റർ ബാല കാണിച്ചു കൂട്ടുന്ന ലീലാവിലാസങ്ങൾക്ക് ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല. താങ്കൾ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചു. സ്വന്തം മകളോടു പോലും ക്രൂരത. കണ്ണ് പെടാൻ നീ ആരാ? കോകില എന്തായാലും നിനക്ക് പറ്റിയ അടിമ തന്നെ. നീ ജീവിച്ചോ പക്ഷെ അത് മറ്റ് പെൺകുട്ടികളെ കരുവാക്കി കൊണ്ടാകരുത്. മറ്റ് പെൺകുട്ടികളെ ജീവിതം തകർത്ത് അവർക്ക് ഇത്രയും വിഷമവും വേദനയും ഉണ്ടാക്കി അവരെ ഡിപ്രഷൻ ൽ എത്തിച്ചിട്ട് ബാല കോകില കുക്കറി ഷോ നടത്തുന്നതിൽ ആര് കണ്ണ് വെക്കാനാ ? മലയാളികളുടെ കണ്ണിന് വേറെ പണിയുണ്ട്. പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുന്നു. ഇനി ഇതൊന്നും ഇവിടെ ചെലവാകില്ല'
'ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നത് കോകില ബാലയുടെ അമ്മാവന്റെ മകൾ ആണെന്ന് തോനുന്നില്ലാ.. ഒരുപക്ഷേ വല്ല അകന്ന ബന്ധത്തിൽ ഉള്ള അമ്മാവന്റെ മകൾ വല്ലോം ആയിരിക്കും കോകില'
'നിങ്ങൾ മൊട്ടയടിച്ചിട്ടു എന്ത് പ്രേയോജനം,ബാല ചെയ്തു കൂട്ടിയ പാപങ്ങൾ തീരണമെങ്കിൽ ബാല തന്നെ മൊട്ടയടിച്ചു ഗംഗയിൽ മുങ്ങി കുളിക്കണം എന്നാലും പാപങ്ങൾ തീരുമോ അറിയില്ല .പെണ്ണുങ്ങളുടെ ജീവിതം തുലച്ചിട്ടാണ് ഇങ്ങനെ ഒക്കെ ഡയലോഗ് അടിക്കുന്നെ കൊള്ളാം അടിപൊളി സൂപ്പർ', കമന്റുകളിൽ പറയുന്നു.
അതേസമയം താൻ ആരേയും ചതിച്ചിട്ടില്ലെന്നും സത്യം തെളിയിച്ചാൽ തന്നെ വിമർശിച്ചവരൊക്കെ മാറ്റി പറയുമോയെന്നുമാണ് ചില കമന്റുകൾക്ക് ബാല നൽകുന്ന മറുപടി.












Click it and Unblock the Notifications