Get Updates
Get notified of breaking news, exclusive insights, and must-see stories!

കോക്കാച്ചിയ്ക്ക് പഞ്ചനക്ഷത്ര പെണ്‍വാണിഭ ബന്ധവും?

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിലെ ലഹരിപ്പാര്‍ട്ടിയുടെ മുഖ്യ സൂത്രധാരനില്‍ നിന്ന് പോലീസിന് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ലഹരിപ്പാര്‍ട്ടി മാത്രമല്ല, പഞ്ചനക്ഷത്ര പെണ്‍വാണിഭ സംഘവുമായും മിഥുന്‍ എന്ന കോക്കാച്ചിയ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയിലെ പല പ്രമുഖര്‍ക്കും ഒപ്പം ലഹരി മരുന്നുകള്‍ ഉപയോഗിച്ചതായി കോക്കാച്ചി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ തവണ കൊച്ചി കൊക്കെയ്ന്‍ കേസിലും ഇതുപോലെ പലതും കേട്ടിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല.

സിനിമാ മേഖലയിലേയും അല്ലാതേയും ഉള്ള സ്ത്രീകള്‍ക്ക് ഏത് തരത്തിലുള്ള മയക്കുമരുന്നുകളോടാണ് പ്രിയമെന്നും കോക്കാച്ചി പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചനക്ഷത്ര പെണ്‍വാണിഭം

പഞ്ചനക്ഷത്ര പെണ്‍വാണിഭം

കൊച്ചി മഹാനഗരമായി വളരാന്‍ തുടങ്ങിയ കാലം മുതലേ കേള്‍ക്കുന്നതാണ് ഈ പഞ്ചനക്ഷത്ര പെണ്‍വാണിഭങ്ങളെ കുറിച്ച്. മയക്കുമരുന്ന് കേസില്‍ പിടികൂടിയ മിഥുന്‍ ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.

സിനിമാ നടിമാര്‍

സിനിമാ നടിമാര്‍

സിനിമ നടിമാര്‍ ഉള്‍പ്പെടെ ഉള്ളവരാണത്രെ ഇത്തരം പെണ്‍വാണിഭ സംഘങ്ങളില്‍ ഉള്ളത്. ഇവരുമായി മിഥുന്‍ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

സ്ത്രീകള്‍ക്ക് പ്രിയം

സ്ത്രീകള്‍ക്ക് പ്രിയം

സിനിമ രംഗത്തും അല്ലാതെയും ഉള്ള മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഏറെ പ്രിയം എല്‍എസ്ഡിയും ആംപ്യൂളുകളും ആണെന്നാണ് മിഥുന്‍ വെളിപ്പെടുത്തുന്നത്.

ശൃംഖലയില്‍ സ്ത്രീകള്‍

ശൃംഖലയില്‍ സ്ത്രീകള്‍

മിഥുന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ശൃംഖലയില്‍ അധികവും സ്ത്രീകളും കോളേജ് വിദ്യാര്‍ത്ഥിനികളും ആണെന്നാണ് റിപ്പോര്‍ട്ട്.

 കോക്കാച്ചിയായത്

കോക്കാച്ചിയായത്

മിഥുന്‍ സി വിലാസ് എന്ന ചെറുപ്പക്കാരന്‍ കോക്കാച്ചിയായത് കൊക്കെയ്ന്‍ വില്‍പനയിലൂടെ ആണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സിനിമാക്കാര്‍ നിരീക്ഷണത്തില്‍

സിനിമാക്കാര്‍ നിരീക്ഷണത്തില്‍

കൊച്ചി കൊക്കെയ്ന്‍ കേസ് തൊട്ട് പല സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ചിലരെ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവാദ നിര്‍മാതാവ്

വിവാദ നിര്‍മാതാവ്

കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട ഉയര്‍ന്ന് കേട്ട സിനിമാ നിര്‍മാതാവുമായി കോക്കാച്ചിയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വ്യക്തിയുമായി ബന്ധമില്ലെന്നാണത്രെ മിഥുന്‍ പറയുന്നത്.

മിഥുനിനെ വളര്‍ത്തിയത്

മിഥുനിനെ വളര്‍ത്തിയത്

മിഥുന്‍ സി വിലാസ് എന്ന ചെറുപ്പക്കാരനെ കോക്കാച്ചിയായി വളര്‍ത്തിയത് വിവാദ നിര്‍മാതാവാണെന്ന് ആക്ഷേപമുണ്ട്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്.

പോലീസ് സമ്മര്‍ദ്ദത്തില്‍

പോലീസ് സമ്മര്‍ദ്ദത്തില്‍

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെ തടയാന്‍ പോലീസിലെ തന്നെ ചില ഉന്നതര്‍ ശ്രമിയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ലെ മെറിഡിയന്‍

ലെ മെറിഡിയന്‍

ലഹരിപ്പാര്‍ട്ടി പോലീസ് പിടിച്ച സംഭവത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയന്‍റെ പേര് പുറത്ത് വിട്ടത് പോലീസിലെ ചിലര്‍ വിമര്‍ശ വിധേയമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+