കോക്കാച്ചി ആദ്യം പറഞ്ഞത് പ്രതിപക്ഷത്തെ പ്രമുഖന്റെ മകന്റെ പേര് ?
കൊച്ചി: ലേ മെറിഡിയനില്‍ മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചതിന് അറസ്റ്റിലായ മിഥുന്‍ സി വിലാസ് എന്ന കോക്കാച്ചി പിടിയിലായപ്പോള്‍ ആദ്യം പറഞ്ഞത് പ്രതിപക്ഷത്തെ രാഷ്ട്രീയ പ്രമുഖന്റെ മകന്റെ പേര്. പ്രമുഖ നേതാവിന്റെ മകനാണ് തനിയ്ക്ക് കഞ്ചാവ് ലേഹ്യം തന്നതെന്നാണ് കോക്കാച്ചി പൊലീസിനോട് പറഞ്ഞതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
കോക്കാച്ചിയുടെ വീട്ടിലും ഫ്ളാറ്റിലും പൊലീസ് റെയ്ഡ് നടത്തുന്നതിനിടെയാണ് കഞ്ചാവ് ലേഹ്യം കണ്ടെടുത്തത്. എവിടെ നിന്നും ലഭിച്ചുവെന്ന് ചോദിച്ചപ്പോള്‍ പ്രമുഖ നേതാവിന്റെ മകന്റെ പേരാണ് കോക്കാച്ചി പറഞ്ഞത്. മകന്റെ പേര് പൊലീസിന് മനസിലായില്ലെങ്കിലും നേതാവ് അറിയപ്പെടുന്ന വിളിപ്പേര് കൂടി ചേര്‍ത്ത് മകന്റെ പേര് പറഞ്ഞതോടെ പൊലീസിന് കാര്യങ്ങള്‍ വ്യക്തമായി. ഉന്നതന്റെ മകനുമായുള്ള ബന്ധം മറയ്ക്കാനാണ് പൊലീസ് കോക്കാച്ചിയുടെ ലാപ്‌ടോപ് വിട്ടുകളഞ്ഞതെന്ന ആക്ഷേപം ഉയരുന്നു...

പ്രതിപക്ഷത്തെ പ്രമുഖന്റെ മകന്‍
കോക്കാച്ചി വെളിപ്പെടുത്തിയ പേരുകളില്‍ ആദ്യത്തേത് പ്രതിപക്ഷത്തെ പ്രമുഖന്റെ മകന്റെ പേരാണ്

അച്ഛന്റെ വിളിപ്പേര്
അച്ഛന്റെ വിളിപ്പേര് മകന്റെ പേരിനൊപ്പം ചേര്‍ത്തപ്പോഴാണത്രേ പൊലീസിനും ആളെ പിടികിട്ടിയത്

സിനിമ മേഖലയില്‍
സിനിമ മേഖലയില്‍ ഉള്ള ഒട്ടേറെപ്പേരും സംശയത്തിന്റെ നിഴലിലാണ്. നേതാവിന്റെ മകന്‍ സിനിമ ബന്ധമുള്ളയാളാണോ എന്ന കാര്യം വ്യക്തമല്ല

കോള്‍ ഡീറ്റെയില്‍സ്
കോക്കാച്ചിയുടെ കോള്‍ഡീറ്റെയില്‍സ് പൊലീസ് പരിശോധിയ്ക്കുകയാണ്.

കേസ് ഒതുക്കുന്നു
കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം ഉണ്ട്

രാഷ്ട്രീയ പ്രമുഖര്‍
മുന്‍പ് പലപ്പോഴും രാഷ്ട്രീയ പ്രമുഖരുടെ മക്കള്‍ ചില പ്രധാന കേസുകളില്‍ സംശയത്തിന്റെ നിഴലിലായിട്ടുണ്ട്.












Click it and Unblock the Notifications