Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മുന്‍നിര നായികമാരുമായി കോക്കാച്ചിക്ക് അടുത്ത ബന്ധം?

കൊച്ചി: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഡിജെ കോക്കോച്ചി എന്ന മിഥുനുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ മേഖലയിലേക്ക്. രണ്ട് മുന്‍നിര നായികമാരുമായി മിഥുനിന് അടുത്ത ബന്ധമുണ്ടെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

ഇതില്‍ ഒരു നായികയുടെ പേര് കൊച്ചി മയക്കുമരുന്ന് കേസുമായി ഉയര്‍ന്ന് കേട്ടതാണ്. നായികമാര്‍ക്കൊപ്പം മിഥുന്‍ ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇതിനകം വാട്‌സ്ആപ്പില്‍ പ്രചരിച്ചു കഴിഞ്ഞു. മിഥുന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ഇവ. തുടര്‍ന്ന് വായിക്കൂ...

സിനിമകാര്‍ക്ക് കുരുക്ക്

സിനിമകാര്‍ക്ക് കുരുക്ക്

കൊച്ചി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായപ്പോള്‍ തന്നെ സിനിമാ കാര്‍ക്കും മയക്കുമരുന്ന് സംഘത്തിനുമുള്ള ബന്ധം അന്വേഷിച്ച് തുടങ്ങിയിരുന്നു. അന്വേഷണം എവിടെയും എത്തിയില്ലെങ്കിലും ഈ പേരില്‍ മലയാളി സിനിമാ താരങ്ങള്‍ പഴി കേട്ടുകൊണ്ടിരിയ്ക്കുമ്പോഴാണ് കോക്കോച്ചി എന്ന മിഥുന്‍ അറസ്റ്റിലാവുന്നത്.

ആരാണ് നായികമാര്‍

ആരാണ് നായികമാര്‍

കൊച്ചി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ട മുന്‍നിര നായികയാണ് ഒരാള്‍. ന്യൂ ജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ മറ്റൊരു നടിയുടെ പേരും ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നു.

ഗോവയില്‍ അവധി ആഘോഷം

ഗോവയില്‍ അവധി ആഘോഷം

ഗോവയില്‍ നായികമാര്‍ക്കൊപ്പം കോക്കോച്ചി അവധി ആഘോഷിക്കുന്ന ചിത്രം വാട്‌സ്ആപ്പ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മിഥുന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വാട്‌സ് ആപ്പില്‍ എത്തിയത്.

ഒരു നിര്‍മാതാവിനും ബന്ധം

ഒരു നിര്‍മാതാവിനും ബന്ധം

കൊച്ചിയിലെ ലഹരിമരുന്ന് കേസുകളിലെല്ലാം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പ്രമുഖ നിര്‍മാതാവിന്റെ രണ്ട് ചിത്രങ്ങളില്‍ കോക്കാച്ചി അഭിനയിച്ചിട്ടുണ്ട്. ഈ നിര്‍മാതാവുമായും മിഥുനിന് ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത്.

ഒരു സംവിധായകനും

ഒരു സംവിധായകനും

ഈ നിര്‍മാതാവിന്റെ ചിത്രങ്ങളില്‍ ഒരെണ്ണത്തിന്റെ സംവിധായകന്‍ മലയാളത്തില്‍ ന്യൂ ജനറേഷന്‍ തരംഗത്തിന് തുടക്കമിട്ടവരില്‍ ഒരാളാണ്. വിവാദ നിര്‍മാതാവിനൊപ്പം നിര്‍മാണ പങ്കാളിയുമായിരുന്നു ഈ സംവിധായകന്‍. ഇദ്ദേഹത്തിന്റെ പേരും കൊക്കെയ്ന്‍ കേസില്‍ ഉയര്‍ന്നുകേട്ടിരുന്നു.

 സിനിമാകാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നത്

സിനിമാകാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നത്

സിനിമാ ലോകത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നവരില്‍ പ്രധാനിയാണ് കോക്കാച്ചിയെന്നാണ് പോലീസിന്റെ സംശയം. ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ശേഖരം ഈ നിഗമനത്തിന് ആക്കം കൂട്ടുന്നു.

പൊലീസ് സംശയിക്കുന്ന താരങ്ങളും കൊക്കോച്ചിയും

പൊലീസ് സംശയിക്കുന്ന താരങ്ങളും കൊക്കോച്ചിയും

ലഹരിമരുന്ന് ഉപയോഗത്തിന്റെ പേരില്‍ പോലീസ് നിരീക്ഷണത്തിലുള്ള സിനിമാ പ്രവര്‍ത്തകരെല്ലാം കോക്കാച്ചിയുടെ സുഹൃദ് വലയത്തിലുണ്ട്. ഇയാളുടെ ഫേസ് ബുക്ക് ചിത്രങ്ങള്‍ ഇതിന് തെളിവ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+