അശ്ലീലദ്യശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു, മനംനൊന്ത് വിദ്യാർഥി ചെയ്തത്.... സംഭവം ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് 10 ക്ലാസ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം സർക്കാർ സ്കൂൾ വിദ്യാർഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ ദ്യശ്യങ്ങൾ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാർഥിക്കു നേരെ പോലീസ് കേസെടുത്തിട്ടുണ്ട്.

രാഹുൽ ചോദിച്ചു മോദിയോട് ആ ചോദ്യം, പ്രധാനമന്ത്രിയുടെ ഉത്തരം മുട്ടിച്ച് രാഹുൽ ഗാന്ധി, ചോദ്യം?

എന്നാൽ സഭവം കൂടുതൽ വഷളായതിൽ‌ സ്കൂൾ അധികൃതർക്കും പങ്കുണ്ടെന്നു പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്. സംഭവം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കാഞ്ഞതാണ് ദ്യശ്യം വൈറലാകാൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്.

മർദനത്തിനിരയായ ദമ്പതികൾക്ക് കണ്ണന്താനത്തിന്റെ ഓഫർ, പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രികൾ, പിന്നെ...

പീഡന ദൃശ്യങ്ങൾ

പീഡന ദൃശ്യങ്ങൾ

കൊല്ലം സർക്കാർ സ്കൂളിലെ 10 ക്ലാസ് വിദ്യാർഥിയെ പ്ലസ്ടൂ വിദ്യാർഥി പീഡിപ്പിക്കുന്ന ദൃശ്യമാണ് സോഷ്യസ്‍ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് പ്ലസു ടു വിദ്യാർഥി തന്നെയാണ് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത്

 ആത്മഹത്യക്ക് ശ്രമിച്ചു

ആത്മഹത്യക്ക് ശ്രമിച്ചു

ദൃശ്യങ്ങൾ പുറത്തു വന്നതോടെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സഹചര്യമുണ്ടായെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ഇതിൽ മനംനൊന്താണ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചത്.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

സംഭവം വിവാദമായതോടെ ദൃശ്യങ്ങ‍ൾ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർഥിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ആക്ട് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

സ്കൂൾ അധികൃതരുടെ പിഴവ്

സ്കൂൾ അധികൃതരുടെ പിഴവ്

പ്ലസ്ടു വിദ്യാർഥി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുന്ന കാര്യം തുടക്കത്തിലെ പെൺകുട്ടിയുടെ രക്ഷകർത്താക്കൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പ്രശ്നം ഒത്തു തീർപ്പാക്കാന്ണ് സ്കൂൾ അധികൃതർ ശ്രമിച്ചതെന്നും കുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നുണ്ട്.

പെൺകുട്ടിയ്ക്ക് നേരെ ഭീഷണി

പെൺകുട്ടിയ്ക്ക് നേരെ ഭീഷണി

സ്കൂൾ അധികൃതർ ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പാക്കിയതോടെ വിദ്യാർഥി വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്കു വഴങ്ങാതിരുന്നതിനെ തുടർന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

 മുഖ്യമന്ത്രിക്കു പരാതി

മുഖ്യമന്ത്രിക്കു പരാതി

പ്രശ്നത്തിൽ സ്കൂൾ അധികൃതർക്ക് നേരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകം.

English summary
kollam 10 class Student Commits Suicide

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്