Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ മരണം, ഡോക്ടര്‍മാര്‍ക്ക് തടവ് ശിക്ഷ

Crime
കൊല്ലം: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച കേസില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് തടവ് ശിക്ഷ. പുനലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിലാണ് വിധി. കൊല്ലം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ശിക്ഷിയ്ക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ ഡോക്ടര്‍മാരാണ്. ബാലചന്ദ്രന്‍, ലൈല അശോകന്‍, വിനു ബാലകൃഷ്ണന്‍ എന്നീ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാരായ അനില കുമാരി, ശ്യാമള ദേവി, നഴ്‌സിംഗ് അസിസ്റ്റന്റ് സുജാത കപമാരി എന്നിവരെയാണ് കോടതി ഒരു വര്‍ഷത്തെ തടവിന ്ശിക്ഷിച്ചത്.

2006ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ പത്തനാപുരം സ്വദേശിനിയായ മിനി ഫിലിപ്പ് മരിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച കൈപ്പിഴയാണ് മിനിയുടെ മരണത്തിന് കാരണമായതെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യ നില മോശമായ യുവതിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിയ്ക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+