കൊല്ലത്ത് 13കാരിയെ ഗര്‍ഭിണിയാക്കി; ബന്ധു അറസ്റ്റില്‍
ഇരയുടെ അമ്മയുടെ സഹോദരീപുത്രനായ കടയ്ക്കല്‍ കുമിള്‍ സ്വദേശിയാണ് പിടിയിലായത്.

കൊല്ലം: കൊട്ടാരക്കരയില്‍ 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ ബന്ധുവായ 35 കാരനെയാണ് പോലീസ് പിടികൂടിയത്. ഇരയുടെ അമ്മയുടെ സഹോദരീപുത്രനായ കടയ്ക്കല്‍ കുമിള്‍ സ്വദേശിയാണ് പിടിയിലായത്.
രണ്ടു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ബന്ധു നിരന്തരമായി പീഡിപ്പിച്ചിരുന്നുവത്രെ. സംഭവം വിവാദമായതോടെ ഇയാള്‍ നാടുവിടുകയായിരുന്നു. പ്രതിയെ പോലീസ് തിരുവനന്തപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയില്‍ ഹാാജരാക്കും.












Click it and Unblock the Notifications